നെയ്മറിന് കാലിൽ പരിക്ക്; ലോകകപ്പിലെ ആദ്യ മത്സരങ്ങൾ കളിച്ചേക്കില്ല

ലോകകപ്പിന്‍റെ ആരവങ്ങൾ അടുക്കവെ ബ്രസീൽ ടീമിൽ നെയ്മർ ഇടം നേടിയത് ഏറെ ആവേശത്തോടെയാണ് ഫുഡ്ബോൾ ആരാധകർ ഏറ്റെടുത്തത്. എന്നാൽ പരിക്കിനെ തുടർന്ന് നെയ്മറിന് ആദ്യ മത്സരങ്ങൾ നഷ്ടമാകുമെന്നാണ് പുതിയ റിപ്പോട്ടുകൾ. വലതു കാലിനാണ് പരിക്കേറ്റത്. ഇത് കാരണം ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിലും ജൂൺ 14ന് നടക്കാനിരിക്കുന്ന മൊറോക്കോക്കെതിരായ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിലും നെയ്മർ കളിച്ചേക്കില്ല. പരിക്കിനെ തുടർന്ന പരിശീലന സെഷനിൽ നെയ്മർ പങ്കെടുത്തില്ല, മാത്രമല്ല കൂടുതൽ പരിശോധനക്കായി താരത്തെ ഒരു സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്.

നെയ്മർ സാന്റോസ് ക്ലബ്ബിനു വേണ്ടി കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. രണ്ടര വർഷത്തിലധികമായി നിരന്തരം പരിക്ക് വേട്ടയാടുന്ന സാന്റോസ് താരത്തെ ഉൾപ്പെടുത്തുമോയെന്ന സംശയത്തിലായിരുന്നു ഫുട്ബാൾ ലോകം. 34കാരനായ നെയ്മറിനിത് നാലാം ലോകകപ്പാണ്. 128 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയിട്ടുള്ള നെയ്മർ വർഷങ്ങളായി പരിക്കിന്റെ പിടിയിലായിരുന്നു. മാത്രമല്ല, 2023ന് ശേഷം ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ നെയ്മറിനെ ലോകകപ്പ് ടീമിൽ മുഖ്യ പരിശീലകൻ കാർലോ ആഞ്ചലോട്ടി തെരഞ്ഞെടുത്തത് ഏറെ ആവേശത്തോടെയാണ് ഫുഡ്ബോൾ ആരാധകർ ഏറ്റെടുത്തത്.

Tags:    
News Summary - Neymar suffers foot injury; may miss first World Cup matches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.