മാഞ്ചസ്റ്റർ: പെപ്പ് ഗ്വാർഡിയോള ഹാപ്പിയാണ്. ചാമ്പ്യൻസ് ലീഗിന് മുമ്പുള്ള കടുത്ത പോരാട്ടത്തിൽ സിറ്റി താരങ്ങൾ വിയർപ്പൊഴുക്കിക്കളിച്ച് വിജയം വരിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പ്രീമിയർ ലീഗിൽ ആഴ്സണലിനെ 3-1ന് തകർത്ത് സിറ്റി, ചാമ്പ്യൻ പോരാട്ടത്തിൽ ലിവർപൂളിനെ സമ്മർദത്തിലാക്കി കുതിപ്പു തുടരുന്നു. ആവേശേപാരിൽ അർജൻറീൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയുടെ ഹാട്രിക് മികവിലാണ് ഗണ്ണേഴ്സിെൻറ വെടിമരുന്നുകൾ നനഞ്ഞുപോയത്.
‘‘ന്യൂകാസിലിനോട് ഞങ്ങൾ തോറ്റപ്പോൾ ലിവർപൂൾ സേഫ് സോണിലായെന്ന് പലരും പറഞ്ഞിരുന്നു. എന്നാൽ, ലെസ്റ്റർ സിറ്റി അവരെ ആൻഫീൽഡിൽ സമനിലയിൽ തളച്ചു. മറ്റു ലീഗിലേതു േപാലെ ഇംഗ്ലണ്ടിൽ ജേതാക്കളെ പ്രഖ്യാപിക്കാൻ സമയമായിട്ടില്ല. പോയൻറും സ്ഥാനങ്ങളും ഇനിയും മാറിമറിയും. നിർണായക പോരാട്ടങ്ങൾ വരാനിരിക്കുന്നേയുള്ളൂ’’- മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ്പ് ഗ്വാർഡിയോള മത്സരശേഷം പറഞ്ഞു.
ഒന്നാം മിനിറ്റിൽതന്നെ അതിവേഗ പാസിങ് ഗെയിമിലൂടെ സിറ്റി ഗണ്ണേഴ്സിെൻറ വലകുലുക്കിയാണ് ത്രില്ലർ പോരിന് തുടക്കമിട്ടത്. ബോക്സിനരികിൽ പന്തു ക്ലിയർ ചെയ്യുന്നതിനു മുെമ്പ അലക്സ് ഇവോബിയുടെ കാലിൽ നിന്ന് സിറ്റി താരങ്ങൾ പന്ത് പിടിച്ചെടുത്തത് ആദ്യ ഗോളിന് വഴിവെച്ചു. പാസ് സ്വീകരിച്ച് ഇടതുവിങ്ങിൽനിന്ന് എയ്മറിക് ലെപോർെട്ട നൽകിയ ക്രോസിന് തലവെച്ച് അഗ്യൂറോ ആദ്യ വെടിപൊട്ടിച്ചു. എന്നാൽ, 11ാം മിനിറ്റിൽതന്നെ ആഴ്സനൽ തിരിച്ചടിച്ചു. കോർണറിൽനിന്നുണ്ടായ അവസരത്തിൽ ലോറൻറ് കൊസീൻലിയാണ് സ്കോർ ചെയ്തത്. പക്ഷേ, അഗ്യൂറോ (44, 61) രണ്ടു ഗോളുമായി ഹാട്രിക് തികച്ചതോടെ ഗണ്ണേഴ്സ് തോൽവി ഉറപ്പിച്ചു. സിറ്റിക്ക് ജയത്തോടെ 59 പോയൻറായി. ആറാം തോൽവിയോടെ ആഴ്സനൽ യുനൈറ്റഡിന് പിന്നിൽ ആറാം സ്ഥാനത്തേക്കിറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.