ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പൊരുതി നേടിയ വിജയവുമായി ടോട്ടൻഹാം ഹോട്സ്പർ മൂന്നാം സ്ഥാനത്ത് തുടരുന്നു. പിറകിലായ ശേഷം തിരിച്ചടിച്ച് ഫുൾഹാമിനെതിരെ 2-1 ജയം കരസ ്ഥമാക്കിയ ടോട്ടൻഹാമിന് 23 റൗണ്ട് പൂർത്തിയായപ്പോൾ ഒന്നും രണ്ടും സ്ഥാനത്തുള്ള ലിവർപൂളിനും (60) മാഞ്ചസ്റ്റർ സിറ്റിക്കും (56) പിന്നിൽ 51 പോയൻറാണുള്ളത്. ചെൽസി (47), ആഴ്സനൽ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകളാണ് 44 വീതം പോയൻറുമായി തുടർസ്ഥാനങ്ങളിൽ.
പരിക്കേറ്റ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്നിന് പകരമിറങ്ങിയ ഫെർണാണ്ടോ ലോറെൻറയുടെ സെൽഫ് ഗോളിൽ 17ാം മിനിറ്റിൽ തന്നെ ടോട്ടൻഹാം പിന്നിലായിരുന്നു. ആദ്യപകുതിയിൽ ഗോൾ തിരിച്ചടിക്കാൻ പാടുപെട്ട ടീം ഇടവേളക്കുശേഷം കളി മാറ്റി. 51ാം മിനിറ്റിൽ ഡെല്ലെ അലിയിലൂടെ ഒപ്പംപിടിച്ചശേഷം ഇഞ്ചുറി സമയത്ത് (93) ഹാരി വിങ്ക് സിലൂടെയായിരുന്നു ടോട്ടൻഹാമിെൻറ വിജയഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.