Posted On
date_range Updated On
date_range ചെൽസിയെ തോൽപിച്ച് ആഴ്സനൽ; സിറ്റിക്കും ജയം
ലണ്ടൻ: വെസ്റ്റ്ഹാമിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഗണ്ണേഴ്സിനെ വിലകുറ ച്ചുകണ്ട് എമിറേറ്റ്സ് സ്റ്റേഡിയത്തിലെത്തിയ ചെൽസിക്ക് പിഴച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിെല ഗ്ലാമർ പോരാട്ടത്തിൽ ചെൽസിയെ 2-0ത്തിന് വീഴ്ത്തി ഗണ്ണേഴ്സ് പട വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. നാലാം സ്ഥാനത്തുള്ള ചെൽസിയുമായി (47) ആഴ്സനൽ (44) പോയൻറ് വ്യത്യാസം മൂന്നായി കുറച്ചു. അലക്സാണ്ടർ ലാകസറ്റെ (14), ലോറെെൻറ കോഷ്യൽനി (39) എന്നിവരാണ് ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഹേഡഴ്സ് ഫീൽഡ് ടൗണിനെ 3-0ത്തിന് തോൽപിച്ചു. സിറ്റിക്കായി ഡാനിലോ (18), റഹീം സ്റ്റെർലിങ് (54), ലെറോയ് സാനെ (56) എന്നിവർ ഗോൾ നേടി. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 60ഉം രണ്ടാമതുള്ള സിറ്റിക്ക് 56 പോയൻറുമാണ് നിലവിൽ.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.