ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ ടീമുകള്‍ക്ക് തകര്‍പ്പന്‍ ജയം. തുടര്‍ച്ചയായ തിരിച്ചടികള്‍ക ്ക് ശേഷം മാഞ്ചസ്റ്റര്‍ സിറ്റി സതാംപ്ടണെയും യുണൈറ്റഡ് ബേണ്‍ മൗത്തിനെയും തോല്‍പ്പിച്ചു. ക്രിസ്റ്റല്‍ പാലസിനെത ിരെ ചെല്‍സിയും ജയം കണ്ടു.
സതാംപ്ടണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി കീഴടക്കിയത്. ഡേവിഡ് സില്‍വ, സെര്‍ജിയോ അഗ്യൂറോ എന്നിവർ ഗോൾ നേടി. പിന്നാലെ സതാംപ്ടണിന്റെ സെല്‍ഫ് ഗോളും ചേര്‍ന്നതോടെ സിറ്റിക്ക് നിര്‍ണായകമായ മൂന്ന് പോയിന്റ് ആണ് ലഭിച്ചത്.
ബേണ്‍മൗത്തിനെ ഒന്നിനെതിരെ നാല് ഗോളിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍ത്തത്. പോള്‍ പോഗ്ബ ഇരട്ട ഗോള്‍ നേടിയപ്പോള്‍ ലുക്കാക്കുവും റാഷ് ഫോര്‍ഡും ഓരോ തവണയും ലക്ഷ്യം കണ്ടു. എറിക് ബെയ്‌ലി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി. മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് താരം കാന്റയുടെ ഏക ഗോളില്‍ ചെല്‍സി ക്രിസ്റ്റല്‍ പാലസിനെയും തോല്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.