Posted On
date_range Updated On
date_range ആറാടി ടോട്ടൻഹാം; ലിവർപൂളിനും സിറ്റിക്കും ഭീഷണി
ലണ്ടൻ: ലിവർപൂളിനും സിറ്റിക്കും ഭീഷണി ഉയർത്തി തകർപ്പൻ ജയത്തോടെ ടോട്ടൻഹാമിെൻറ കുതിപ്പ്. പ്രീമിയർ ലീഗിൽ എവർട്ടെൻറ മുറ്റത്ത് നടന്ന മത്സരത്തിൽ ആറ് ഗോളടിച്ചാണ് മൗറിസിയോ പൊച്ചെട്ടിനോടയുടെ ജൈത്രയാത്ര (6-2). ഹ്യൂങ് മിൻസ സൺ (27, 61), ഹാരി കെയ്ൻ (42, 74) എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ ദിലെ അലി (35), ക്രിസ്റ്റ്യൻ എറിക്സൺ (48)എന്നിവർ ഒാരോ ഗോളും നേടി.
ജയത്തോടെ 18 കളിയിൽ 42 പോയൻറുമായി ടോട്ടൻഹാം മൂന്നാംസ്ഥാനത്ത് മുന്നേറുന്നു. ലിവർപൂൾ (48), സിറ്റി (44) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. പത്തു ദിവസത്തിനുള്ളിൽ ലിവർപൂൾ കരുത്തരായ ആഴ്സനലിനെയും മാഞ്ചസ്റ്റർ സിറ്റിയെയും നേരിടാനിരിക്കെ ടോട്ടൻഹാമിെൻറ കുതിപ്പ് ശുഭസൂചനയാണ്. ജയം തുടർന്നാൽ പുതുവർഷത്തിൽ ടോട്ടൻഹാമിന് ഒന്നിലേക്ക് കുതിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.