Posted On
date_range Updated On
date_range ഒപ്പത്തിനൊപ്പം കുതിച്ച് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒപ്പത്തിനൊപ്പം കുതിച്ച് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും. ശനിയാഴ്ച നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബേൺലിയെ 5-0ത്തിന് തോൽപിച്ചപ്പോൾ, ലിവർപൂൾ ഹഡേഴ്സ് ഫീൽഡിനെ 1-0ത്തിന് തോൽപിച്ചു. ഇതോടെ, ഒമ്പതു മത്സരങ്ങളിൽ ഇരു ടീമുകൾക്കും 23 പോയൻറായി. ഗോൾ ശരാശരിയിൽ ഏറെ മുന്നിലുള്ള സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
ബേൺലിക്കെതിരെ ഗോൾ മഴപെയ്യിച്ചായിരുന്നു സിറ്റിയുടെ കുതിപ്പ്. സെർജിയോ അഗ്യൂറോ (17), ബെർണാേഡാ സിൽവ (54), ഫെർണാഡീന്യോ (56), റിയാദ് മെഹ്റസ് (83), ലെറോയ് സാനെ (90) എന്നിവരാണ് സിറ്റിയുടെ വലകുലുക്കിയത്. ഹഡേഴ്സ് ഫീൽഡിനെ ഒരു ഗോളിനാണ് ലിവർപൂൾ ജയിക്കുന്നത്. 24ാം മിനിറ്റിൽ ഇൗജിപ്ത് താരം മുഹമ്മദ് സലാഹിെൻറ ഗോളാണ് ലിവർപൂളിെൻറ രക്ഷക്കെത്തിയത്. മറ്റൊരു മത്സരത്തിൽ ടോട്ടൻഹാം വെസ്റ്റ്ഹാം യുനൈറ്റഡിനെ 1-0ത്തിന് തോൽപിച്ചു. എറിക് ലെമേലയാണ് സ്കോറർ.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.