Posted On
date_range Updated On
date_range എമിലിയാനോ സാലയുടെ ട്രാൻസ്ഫർ തുക കാർഡിഫ് സിറ്റി നൽകിയില്ല; നാൻറസ് നിയമനടപടിക്ക്
പാരിസ്: എമിലിയാനോ സാലയുടെ ട്രാൻസ്ഫർ തുക കാർഡിഫ് സിറ്റി നൽകിയിട്ടില്ലെന്നു കാ ണിച്ച് ഫ്രഞ്ച് ക്ലബ് നാൻറസ് നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുന്നു. കരാർ പൂർത്തിയായി താരം വെയിൽസിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കരാറിലുണ്ടായിരുന്ന തുക ക്ലബ് നൽകിയിട്ടില്ലെന്നാണ് നാൻറസ് വാദിക്കുന്നത്. ഫുട്ബാൾ ട്രാൻസ്ഫർ കരാറുകൾപ്രകാരം തുകയുടെ ആദ്യ ഗഡു കരാർ ദിവസം തന്നെ നൽകേണ്ടതുണ്ട്. അതേസമയം, തുക നൽകിയില്ലെങ്കിൽ കാർഡിഫിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.