Posted On
date_range Updated On
date_range ഗോൾരഹിതം എൽക്ലാസികോ
മഡ്രിഡ്: സ്പാനിഷ് ലീഗിൽ ചിരവൈരികളായ റയൽ മഡ്രിഡും ബാഴ്സലോണയും ഏറ്റുമുട്ടിയപ്പോൾ ഗോൾ രഹിത സമനില. നിരന്തര ആക്രമണത്തിലൂടെ റയൽ കളിയിൽ നിറഞ്ഞുനിന്നെങ്കിലും മുന്നേറ്റങ്ങളെല്ലാം ബാഴ്സയുടെ കരുത്തുറ്റ പ്രതിരധത്തിൽ തട്ടി തകരുകയായിരുന്നു. സീസണിലെ ആദ്യ എൽക്ലാസികോയാണ് ഇന്നലെ നടന്നത്. അടുത്ത എൽക്ലാസികോ മാർച്ച് ഒന്നിനാണ്.
മത്സരം സമനിലയിലായതോടെ പോയിന്‍റ് നിലയില്‍ ബാഴ്‌സലോണതന്നെയാണ് ഒന്നാം സ്ഥാനത്ത്. 17 കളികളില്‍നിന്നും ബാഴ്‌സയ്ക്കും റയലിനും 36 പോയിന്‍റ് വീതമുണ്ട്. ഗോള്‍ ശരാശരിയില്‍ ബാഴ്‌സലോണ മുന്നില്‍ നില്‍ക്കുന്നു.
ഇംഗ്ലീഷ് ലീഗ് കപ്പില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി എന്നിവര്‍ സെമിയില്‍ കടന്നു.
ഇറ്റാലിയൻ ലീഗിൽ യുവന്‍റസ് 2-1ന് സംദോറിയയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.