സോളാരി വന്നിട്ടും രക്ഷയില്ല; റയലിനെ തകർത്തെറിഞ്ഞ്​ ​െഎബർ

മഡ്രിഡ്​: താരതമ്യേന ദുർബലരായ ​െഎബറിനോട്​ നാണം കെട്ട തോൽവിയേറ്റുവാങ്ങി സ്​പാനിഷ്​ ഭീമൻമാരായ റയൽ മാഡ്രിഡ്​. സാൻറിയാഗോ സോളാരി സ്ഥിരം ​കോച്ചായി സ്ഥാനമേറ്റ ​േ​ശഷമുള്ള ആദ്യ മത്സരത്തിൽ തന്നെയാണ്​ റയലി​​െൻറ തോൽവി. ​ 3-0ത്തിനാണ്​ ​െഎബർ​ റയലിനെ തകർത്തുവിട്ടത്​.

എസ്​കല​​െൻറ (16), സെർജി എൻറിച്​ (52), കികെ (57) എന്നിവരായിരുന്നു വലകുലുക്കിയത്​. ടീം തുടർച്ചയായി മോശം പ്രകടനം കാഴ്​ച വെച്ചതിനെ തുടർന്ന്​ യൂലൻ ലോപറ്റ്​ഗുയിയെ പുറത്താക്കി താൽക്കാലിക കോച്ചായി സ്​ഥാനമേറ്റതായിരുന്നു മുൻ റയൽ താരം കൂടിയായ സോളാരി. ശേഷം നടന്ന ആദ്യ നാലു കളികളികൾ ടീമിന്​ ജയം നേടിക്കൊടുക്കാനായെങ്കിലും അഞ്ചാം മത്സരത്തിൽ അടി​െതറ്റുകയായിരുന്നു.

Tags:    
News Summary - Eibar killed Real Madrid with 3 punches-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.