മത്സരത്തിലെ തർക്കത്തിനിടെ ബോസ്നിയ-ഹെർസഗോവിന ക്യാപ്റ്റൻ എതിർതാരത്തിൻെറ ഷോർട്ട്സ് വലിച്ചുതാഴ്ത്തി. മുൻ മാഞ്ചസ്റ്റർ സിറ്റി താരവും ഇപ്പോൾ റോമ താരവുമായ എദിൻ സിക്കോയാണ് വില്ലനായത്. ഞായറാഴ്ച ഗ്രീസിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു സംഭവം. മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് മാത്രം ബാക്കിയിരിക്കെയായിരുന്നു സംഭവം.
എതിർ താരത്തിൻെറ തള്ളലിൽ പുല്ലിൽ വീണു കിടക്കുന്ന സിക്കോയുടെ കയ്യിൽ നിന്നും പന്ത് വാങ്ങാനുള്ള ശ്രമത്തിനിടെ ഗ്രീസ് താരം സോക്രട്ടീസ് പപസ്തതോപോലസിൻെറ ഷോർട്ട്സ് ആണ് സിക്കോ താഴ്ത്തിയത്. നേരത്തേ ഒരു മഞ്ഞക്കാർഡ് വാങ്ങിയിരുന്ന സികോക്ക് രണ്ടാമതും കാർഡ് കിട്ടി പുറത്തു പോകേണ്ടി വന്നു. സികോയെ തള്ളിയതിന് ഗ്രീസ് താരം കിരികോസ് നേരിട്ട് ചുവപ്പ് കാർഡ് കണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.