ഹസാഡ്​ ഇനി റയൽ താരം; കൈമാറ്റത്തുക 786 കോടി

മഡ്രിഡ്​: ബെൽജിയൻ സൂപ്പർ താരം ഏഡൻ ഹസാഡ്​ ഇനി റയൽ മഡ്രിഡ്​ ജഴ്​സിയിൽ. 10 കോടി യൂറോ (ഏകദേശം 786 കോടി രൂപ) കൈമാറ്റത്ത ുകയിലാണ്​ 28കാരൻ ഇംഗ്ലീഷ്​ ക്ലബായ ചെൽസിയിൽനിന്ന്​ സ്​പാനിഷ്​ വമ്പന്മാരുടെ അണിയിലേക്ക്​ ചേക്കേറിയത്​. അഞ്ചു വ ർഷത്തേക്കാണ്​ കരാർ. ഇൗമാസം 13ന്​ ഹസാഡിനെ റയൽ ഒൗദ്യോഗികമായി അവതരിപ്പിക്കും.

ത​​െൻറ സ്വപ്​ന ക്ലബായ റയലിലേ ക്ക്​ ഉടൻ ചേക്കേറിയേക്കുമെന്ന്​ ഹസാഡ്​ സീസണിനിടയിൽതന്നെ സൂചന നൽകിയിരുന്നു. യൂറോപ ലീഗ്​ ഫൈനലിൽ ആഴ്​സനലിനെതിരെ ചെൽസി 4-1ന്​ ജയം നേടിയ കളിയിൽ ഇരട്ട ഗോളുമായി തിളങ്ങിയ​ ഹസാഡ്​ ആ മത്സരം ക്ലബിന്​ വേണ്ടിയുള്ള അവസാനത്തേതാണെന്ന്​ വ്യക്തമാക്കിയിരുന്നു. ഹസാഡുമായി ചെൽസിക്ക്​ അടുത്ത സീസൺ വരെയാണ്​ കരാറുണ്ടായിരുന്നത്​. കരാർ പുതുക്കുന്നതിന്​ താരം താൽപര്യം കാണിക്കാതിരുന്നതോടെ അടുത്ത സീസണിൽ ഹസാഡിനെ സൗജന്യമായി പോകാൻ അനുവദിക്കേണ്ടിവരുമെന്ന സാഹചര്യത്തിൽ ഇൗ സീസണിൽതന്നെ വൻതുകക്ക്​ വിൽക്കാൻ ചെൽസി തയാറാവുകയായിരുന്നു.

ചെൽസിക്കായി ഏഴ​ു വർഷം ബൂട്ടുകെട്ടിയ ഹസാഡ്​ രണ്ട്​ പ്രീമിയർ ലീഗ്​, രണ്ട്​ യൂറോപ ലീഗ്​, ഒരു എഫ്​.എ കപ്​ കിരീടനേട്ടങ്ങളിൽ പങ്കാളിയായി. 2014-15 സീസണിൽ പി.എഫ്​.എ പ്ലയർ ഒാഫ്​ ദ ഇയറായ താരം രണ്ട്​ തവണ റണ്ണറപ്പുമായിട്ടുണ്ട്​. ചെൽസിക്കായി 245 പ്രീമിയർ ലീഗ്​ മത്സരങ്ങളിൽ 85 ഗോളും മൊത്തം 352 കളികളിൽ 110 ഗോളും നേടിയിട്ടുണ്ട്​. അഞ്ചു​ വർഷം ഫ്രഞ്ച്​ ക്ലബ്​ ലില്ലെക്ക്​ കളിച്ചശേഷമാണ്​ 21ാം വയസ്സിൽ ചെൽസിയിലെത്തിയത്​.

നിരാശജനകമായ സീസണിനുശേഷം കോച്ച്​ സിനദിൻ സിദാ​​െൻറ കീഴിൽ കാര്യമായ അഴിച്ചുപണിക്ക്​ കോപ്പുക​ൂട്ടുന്ന റയലി​​െൻറ പ്രഥമ പരിഗണന ഹസാഡിനായിരുന്നു. ക്രിസ്​റ്റ്യാനോ റൊണാൾഡോ യുവൻറസിലേക്ക്​ പോയ ഒഴിവ്​ നികത്താൻ യോജിച്ച താരമായാണ്​ റയൽ ഹസാഡിനെ കാണുന്നത്​. 550 കോടി രൂപക്ക്​ ജർമൻ ക്ലബ്​ എയ്​ൻട്രാക്​ട്​ ഫ്രാങ്ക്​ഫർട്ടിൽനിന്ന്​ സെർബിയൻ സ്​ട്രൈകർ ലൂക യോവിചിനെയും 393 കോടിക്ക്​ പോർചുഗീസ്​ ക്ലബ്​ എഫ്​.സി പോർ​േട്ടായിൽനിന്ന്​ ബ്രസീലിയൻ ഡിഫൻഡർ എഡർ മിലിറ്റാവോയെയും റയൽ അടുത്തിടെ സ്വന്തമാക്കിയിരുന്നു.
Tags:    
News Summary - Eden Hazard to be presented with Real Madrid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.