Posted On
date_range Updated On
date_range െഎ ലീഗ്: കശ്മീരിൽ കളിക്കാൻ വിസമ്മതിച്ച് ഇൗസ്റ്റ് ബംഗാളും
കൊൽക്കത്ത: െഎ ലീഗ് ഫുട്ബാളിൽ കശ്മീരിൽ കളിക്കാൻ വിസമ്മതിച്ച് കൂടുതൽ ക്ലബുക ൾ. മിനർവ പഞ്ചാബിെൻറ പിന്മാറ്റം കോടതി കയറിയതിനു പിന്നാലെ ഇൗ മാസം 28ന് റിയൽ കശ്മീരിനെതിരെ നടക്കേണ്ട മത്സരം മാറ്റണമെന്നാവശ്യപ്പെട്ട് ഇൗസ്റ്റ് ബംഗാൾ രംഗത്തെത്തി.
പുൽവാമയിൽ 40 സി.ആർ.പി.എഫ് ഭടന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിലാണ് കൊൽക്കത്ത ക്ലബ് കളിക്കാൻ വിസമ്മതിച്ചത്. കഴിഞ്ഞ 10ന് നടക്കേണ്ട മത്സരം കാലാവസ്ഥ പ്രതികൂലമായതിനാൽ 28ലേക്ക് മാറ്റിവെക്കുകയായിരുന്നു. അതേസമയം, അപേക്ഷ നിരസിച്ചാൽ കളിക്കുമെന്ന് ക്ലബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.