Posted On
date_range Updated On
date_range പരിക്ക്; ഡിബ്രൂയിൻ മൂന്നു മാസം പുറത്ത്
ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം താരം കെവിൻ ഡിബ്രൂയിൻ മൂന്നു മാസം കളിക്കളത്തിൽനിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ക്ലബ് അധികൃതർ അറിയിച്ചു. പരിശീലനത്തിനിടെ ബുധനാഴ്ചയാണ് താരത്തിെൻറ വലതു കാൽമുട്ടിന് പരിക്കേറ്റത്. രണ്ടുവർഷം മുമ്പ് ലിഗ്മെൻറിനു പരിക്കേറ്റ അതേ ഭാഗത്തുതന്നെയാണ് വീണ്ടും പരിക്കേറ്റത്. താരത്തെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയില്ലെന്നും മൂന്നുമാസം വിശ്രമം ആവശ്യമാണെന്നും ക്ലബ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.