Posted On
date_range Updated On
date_range യുവൻറസിന് സമനില; ക്രിസ്റ്റ്യാനോ @ 400*
ടൂറിൻ: തുടർച്ചയായ എട്ടു മത്സരങ്ങൾക്കൊടുവിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവൻറസിന് സമനില. 11ാം സ്ഥാനക്കാരായ ജിനോവയാണ് കിരീട ഫേവറിറ്റായ യുവൻറസിനെ 1-1ന് സമനിലയിൽ തളച്ചത്. വിലപ്പെട്ട രണ്ടു പോയൻറ് നഷ്ടമായതോടെ രണ്ടാം സ്ഥാനത്തുള്ള നാപോളി യുവൻറസുമായുള്ള പോയൻറ് വ്യത്യാസം നാലാക്കി കുറച്ചു.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റെണാൾഡോയുടെ ഗോളിൽ ആദ്യം മുന്നിലെത്തിയത് യുവൻറസാണ്. 18ാം മിനിറ്റിൽ വിങ്ങർ ജോ കാൻസലോയുടെ ബോക്സിൽനിന്നുള്ള ഷോട്ട് വഴിമാറിയെത്തിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയുെട കാലിലേക്ക്. സമയം കളയാതെ അനായാസം താരം ഗോളാക്കി.
സീരി ‘എ’യിൽ ക്രിസ്റ്റ്യാനോയുടെ അഞ്ചാം ഗോളാണിത്. രണ്ടാം ഗോളിനായി യുവൻറസ് അതിവേഗ നീക്കങ്ങളുമായി കുതിച്ചെങ്കിലും 67ാം മിനിറ്റിൽ എതിരാളികൾ ഒപ്പം പിടിച്ചു. ക്രിസ്റ്റ്യൻ കോമെയുടെ പാസിൽനിന്ന് ഡാനിയൽ ബെസ്സ ഹെഡറിലൂടെയാണ് സ്കോർ ചെയ്തത്.
ജിനോവക്കെതിരെ നേടിയ ഗോളോടെ യൂറോപ്പിലെ ‘ബിഗ് 5’ ലീഗിൽ 400 ഗോൾ തികക്കുന്ന ആദ്യ താരമായി യുവൻറസിെൻറ ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: 84 ഗോൾ- മത്സരം 196 (മാഞ്ചസ്റ്റർ യുനൈറ്റഡ്, 2003-09)
ലാ ലിഗ: 311 ഗോൾ- മത്സരം 292 (റയൽ മഡ്രിഡ്, 2009-18)
സീരി ‘എ’: 5 ഗോൾ -മത്സരം 9 (യുവൻറസ്, 2018)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.