റോണോൾഡോയെ പോർച്ചുഗൽ ടീമിൽ നിന്ന്​ നീക്കി

ലിസ്​ബൺ: സൂപ്പർ താരം ക്രിസ്​റ്റ്യാനോ റോണോൾഡോയെ പോർച്ചുഗൽ ടീമിൽ നിന്ന്​ ഒഴിവാക്കി. പോളണ്ടിനും സ്​കോട്​ലാൻഡിനും എതിരായ യുവേഫ നേഷൻസ്​ ലീഗ്​, രാജ്യാന്തര സൗഹൃദ മൽസരം എന്നിവക്കുള്ള ടീമിൽ നിന്നാണ്​ റേ​േണാൾഡോയെ മാറ്റിയിരിക്കുന്നത്​. റോണോൾഡോക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണമാണ്​ ടീമിൽ നിന്ന്​ മാറ്റിനിർത്താൻ കാരണമെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നുണ്ട്​.

2009ൽ ലാസ്​വേഗാസിലെ ഹോട്ടലിൽ വെച്ച്​ ക്രിസ്​റ്റ്യാനോ പീഡിപ്പിച്ചുവെന്ന്​ യു.എസ്​ സ്വദേശിയായ​ 34കാാരി യുവതി ആരോപിച്ചിരുന്നു​. മാഗസിനിൽ നൽകിയ അഭിമുഖത്തിലായിരുന്നു ആരോപണം. ഇക്കാര്യം റോണോൾഡോ നിഷേധിച്ചിരുന്നു. പോർച്ചുഗൽ ഫുട്​ബാൾ ഫെഡറേഷനും റോണോൾഡോയെ പിന്തുണച്ച്​ രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ടീമിൽ നിന്ന് റോണോൾഡോ​ ഒഴിവാക്കിയിരുന്നു.

അതേ സമയം, ഭാവിയിൽ റോണോൾഡോക്ക്​ ടീമിൽ തിരിച്ചെത്താവുന്ന​താണെന്ന്​ പോർച്ചുഗൽ കോച്ച്​ സാ​േൻറാസ്​ വ്യക്​തമാക്കി. റഷ്യൻ ലോകകപ്പി​​െൻറ ​പ്രീക്വാർട്ടറിൽ ഉറുഗ്വായോട്​ തോറ്റ്​ പുറത്തായതിന്​ ശേഷം ഇതുവരെ റോണോൾഡോ പോർച്ചുഗൽ ജേഴ്​സിയിൽ കളിച്ചിട്ടില്ല. ക്രൊയേഷ്യക്കും ഇറ്റലിക്കുമെതിരായ മൽസരങ്ങളിൽ റോണോൾഡോക്ക്​ വിശ്രമം അനുവദിച്ചിരുന്നു.

Tags:    
News Summary - Cristiano Ronaldo left out of Portugal squad-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT