ക്രിസ്റ്റ്യാനോ പുതിയ വിവാദത്തിൽ

ലിസ്ബൺ: ആരാധകർക്കായി സോഷ്യൽ മീഡിയയിൽ ഫോട്ടോ പോസ്റ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ കുടുങ്ങി. ബുദ്ധന്റെ കൊത്തിയുണ്ടാക്കിയ പ്രതിമക്ക്  മുന്നിൽ നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ പോസ്റ്റു ചെയ്തതാണ് പണിയായത്. ഗുഡ് മോർണിങ് എന്നർത്ഥം വരുന്ന പോർച്ചുഗീസ് ഭാഷയിലെ  'ബോം ഡയ' എന്ന് അഭിവാദ്യം അർപിച്ചായിരുന്നു പോർച്ചുഗൽ ക്യാപ്റ്റൻ ഫോട്ടോ പോസ്റ്റിയത്.

എന്നാൽ, റൊണാൾഡോക്ക് ആ സമയത്ത് ചെറിയ പിശക് പറ്റിയിരുന്നു. ഫോട്ടോഗ്രാഫിന് പോസ് ചെയ്യുമ്പാൾ   ബുദ്ധ പ്രതിമക്ക് മുകളിൽ വലതു കാൽ കയറ്റി വെച്ചായിരുന്നു റോണോയുടെ നിൽപ്. തുടർന്ന് 31-കാരൻെറ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ ചീത്തവിളികളെത്തി. കൂടാതെ ട്രോളുകളും വന്നു.
 

Full View
Tags:    
News Summary - Cristiano Ronaldo Faces Criticism For New Social Media Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT