Posted On
date_range Updated On
date_range റൊണാൾഡോക്ക് ഗോൾ; യുവൻറസിന് ജയം
ഫ്രോസിനോൺ (ഇറ്റലി): ക്രിസ്റ്റ്യാനോയുടെ ബൂട്ടുകൾ ട്രാക്കിലായതോടെ യുവൻറസ് ആരാധകർ സന്തോഷത്തിലാണ്. സൂപ്പർ താരം വീണ്ടും സ്കോർ ചെയ്ത മത്സരത്തിൽ യുവൻറസ് ഫ്രോസിനോണിനെ 2-0ത്തിന് തോൽപിച്ചു.
ആദ്യ പകുതിയിൽ നിരവധി അവസരങ്ങൾ വന്നെത്തിയെങ്കിലും യുവൻറസിന് സ്കോറിങ്ങിന് കഴിഞ്ഞിരുന്നില്ല. ഒടുവിൽ 81ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ രക്ഷക്കെത്തുകയായിരുന്നു.
94ാം മിനിറ്റിൽ പകരക്കാരനായെത്തിയ ഫെഡറികോ ബെർണാഡേഷിയാണ് ടീമിെൻറ രണ്ടാം ഗോൾ നേടിയത്. യുവൻറസ് സീരി ‘എ’യിലെ അഞ്ചു മത്സരത്തിൽ അഞ്ചും ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.