ഈ പ്രതിസന്ധി ഘട്ടത്തിൽ പരസ്​പരം പിന്തുണക്കാം -​ക്രിസ്​റ്റ്യാനോ

ലിസ്​ബൺ: ലോകം മുഴുവൻ കൊറോണ വൈറസ്​ ബാധ പടർന്നുപിടിക്കു​േമ്പാൾ ഐക്യബോധത്തി​​െൻറ കളത്തിൽ ഒന്നിക്കാനുള്ള സ ന്ദേശവുമായി ലോകഫുട്​ബാളിലെ മിന്നുംതാരം ക്രിസ്​റ്റ്യാനോ റൊണാൾഡോ. ലോകം കോവിഡിനെതിരെ പോരാടുന്ന ഈ ഘട്ടത ്തിൽ നമ്മൾ ഒന്നിച്ചുനിൽക്കേണ്ടതി​​െൻറയും പരസ്​പരം പിന്തുണക്കേണ്ടതി​​െൻറയും പ്രാധാന്യം ഏറെയാണെന്ന്​ യുവൻറസി​​െൻറ പോചുഗീസ്​ സ്​ട്രൈക്കർ ഓർമിപ്പിച്ചു.

സ്വന്തം രാജ്യമായ പോർചുഗലി​​െൻറയും ക്ലബ്​ തലത്തിൽ കളിച്ചുകൊണ്ടിരിക്കുന്ന ഇറ്റലിയു​െടയും ദേശീയ പതാകകളുടെ രൂപത്തിലുള്ള മാസ്​കുകളണിഞ്ഞ ത​​െൻറ ചിത്രം ട്വിറ്ററിൽ പോസ്​റ്റ്​ ചെയ്​താണ്​ ക്രിസ്​റ്റ്യാനോ ഈ സന്ദേശം നൽകിയത്​.

ബിയോൺഡ്​ ദ്​ മാസ്​ക്​, നെവർ ഗിവ്​ അപ്​ എന്നീ ഹാഷ്​ ടാഗുകൾക്കൊപ്പമായിരുന്നു ട്വീറ്റ്​. ഓ​േരാരുത്തരും അവരെക്കൊണ്ട്​ കഴിയുന്ന സഹായങ്ങൾ ചെയ്യേണ്ട അവസരമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇറ്റലിയിൽ കോവിഡ്​ പടർന്നുപിടിച്ചതിനെ തുടർന്ന്​ മത്സരങ്ങൾ നിർത്തിവെക്കുകയും യുവൻറസിൽ സഹതാരങ്ങൾക്ക്​ വൈറസ്​ ബാധ സ്​ഥിരീകരിക്കുകയും ചെയ്​തതോടെ നാട്ടിലേക്ക്​ മടങ്ങിയ ക്രിസ്​റ്റ്യാനോ പോർചുഗലിലെ വീട്ടിൽ കഴിയുകയാണിപ്പോൾ.

Tags:    
News Summary - Cristiano: In this difficult moment for our world it is important we unite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT