ലണ്ടൻ: കോവിഡിെൻറ ഇരയായി 1966 ഫിഫ ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീം അംഗം നോർമൻ ഹണ്ട ർ. ഒരാഴ്ചമുമ്പാണ് ലണ്ടനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പരിശോധനയ ിൽ പോസിറ്റിവായതിനു പിന്നാലെ ഗുരുതരാവസ്ഥയിലായിരുന്നു. 78 വയസ്സായിരുന്നു. കോവി ഡ് ബാധിച്ച് ഇംഗ്ലണ്ടിൽ മരിക്കുന്ന മുതിർന്ന കായിക താരമാണ് ലീഡ്സ് യുനൈറ്റഡിെൻറ പ്രതിരോധനിരയിലെ മുൻ സൂപ്പർതാരം കൂടിയായ നോർമൻ ഹണ്ടർ.
ഇംഗ്ലണ്ടിെൻറ ഏക ലോകകപ്പ് കിരീടനേട്ടമായ 1966 ഫിഫ ലോകകപ്പിൽ ബോബിമൂർ, ബോബി ചാൾട്ടൻ സൂപ്പർ ടീമിൽ അംഗമായിരുന്നെങ്കിലും സെൻറർ ബാക്കായ നോർമന്‍ ഒരു കളിയിലും മൈതാനത്തിറങ്ങാൻ അവസരം ലഭിച്ചില്ല. 1965-1974 കാലയളവിലായി ഇംഗ്ലീഷ് കുപ്പായത്തിൽ 28 മത്സരം കളിച്ച നോർമൻ ലീഡ്സ് പ്രതിരോധനിരയിലെ വൻമതിൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. 16ാം വയസ്സിൽ ലീഡ്സിലെത്തിയ താരം 726 മത്സരങ്ങളിൽ ക്ലബ് ജഴ്സിയണിഞ്ഞു. കോച്ച് ഡോൺ റെവീസിനു കീഴിൽ ലീഡ്സിെൻറ സുവർണകാലം കൂടിയായിരുന്നു ഇത് (1962-76).
രണ്ടുതവണ ഇംഗ്ലീഷ് ലീഗ് കിരീടവും എഫ്.എ കപ്പ്, ലീഗ് കപ്പ്, കമ്യൂണിറ്റി ഷീൽഡ് കിരീടങ്ങളെല്ലാം ഇക്കാലയളവിൽ അവർ നേടി. ചാമ്പ്യൻസ് ലീഗും യുവേഫ കപ്പിലും റണ്ണേഴ്സ് അപ്പുമായി. 1974ൽ പി.എഫ്.എ മികച്ച താരത്തിന് അവാർഡ് ആരംഭിച്ചപ്പോൾ നോർമനായിരുന്നു പ്രഥമ ജേതാവ്. 1976ൽ ലീഡ് വിട്ട നോർമൻ ബ്രിസ്റ്റൾ സിറ്റിയിലും ബ്രാൻസ്ലിയിലും കളിച്ച് കരിയർ അവസാനിപ്പിച്ചു. 10വർഷത്തോളം പരിശീലക കുപ്പായമണിഞ്ഞശേഷം അതും അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.