കോവിഡ്​: മാഞ്ചസ്​റ്റർ സിറ്റി - ആഴ്​സണൽ മത്സരം മാറ്റി

മാഞ്ചസ്​റ്റർ: ​ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ബുധനാഴ്​ച നടക്കേണ്ടിയിരുന്ന മാഞ്ചസ്​റ്റർ സിറ്റി - ആഴ്​സണൽ മത്സരം കോവിഡ്​ -19 ഭീതി കാരണം മാറ്റിവെച്ചു.

ഫെബ്രുവരി 27ന്​​ യൂറോപ്പ ലീഗിൽ ഒളിമ്പിയോക്​സുമായി ആഴ്​സണൽ ഏറ്റുമുട്ടിയിരുന്നു. ​​ഗ്രീക്ക്​ ക്ലബി​​െൻറ ഉടമ ഇവാ​ഞ്ചലോസ്​ മരിനാകിസ്​ അന്ന്​ കളി കാണാനെത്തുകയും ആഴ്​സണൽ താരങ്ങളുമായും ജീവനക്കാരുമായും അടുത്തിടപഴകുകയും ചെയ്​തിരുന്നു. ഇദ്ദേഹത്തിന്​ കോവിഡ്​ -19 വൈറസ്​ ബാധ കഴിഞ്ഞദിവസം സ്​ഥിരീകരിച്ചതി​​െൻറ അടിസ്​ഥാനത്തിലാണ്​ മത്സരം മാറ്റാൻ തീരുമാനിച്ചത്​.

ഇതോടൊപ്പം പല ആഴ്​സണൽ താരങ്ങളും നിരീക്ഷണത്തിലാണെന്നാണ്​ റിപ്പോർട്ട്​. അതേസമയം, പ്രീമീയർ ലീഗിലെ മറ്റു മത്സരങ്ങൾ മാറ്റമില്ലാതെ നടക്കും.

Tags:    
News Summary - covid: machester city - arsenal match postponded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.