യുവൻറസ്​ താരത്തിന്​ കോവിഡ്​ ബാധ; ക്രിസ്​റ്റ്യാനോയടക്കം നിരീക്ഷണത്തിൽ

റോം: പ്രശസ്​ത ഇറ്റാലിയൻ ഫുട്​ബാൾ ക്ലബായ യുവൻറസിലെ താരം ഡാനിയേല റൂഗാനിക്ക്​ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. പ്രതിര ോധ താരമായ റൂഗാനിയുടെ ആരോഗ്യനില തൃപ്​തകരമാണെന്നും നിലവിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന്​ ക്ലബ് അധികൃതര്‍ അറിയിച്ചു.

ഐസോലെഷന്‍ നടപടികള്‍ ആരംഭിച്ചതായും ക്ലബ് വ്യക്തമാക്കി. താരവുമായി അടുത്തിടപഴകിയ മറ്റുള്ളവരെ കണ്ടെത്താനുള്ള അതി തീവ്രശ്രമം തുടരുകയാണ്​. സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അടക്കം യുവൻറസിലെ മറ്റ്​ താരങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്.

തൻെറ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരാധകരോട് റൂഗാനി പറഞ്ഞു. കൊവിഡ് 19 നേരിടാനുള്ള ശ്രമങ്ങളോട്​ എല്ലാവരും സഹകരിക്കണമെന്നും താരം ആവശ്യപ്പെട്ടു.

അതേസമയം അടച്ചിട്ട സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ഇൻറര്‍മിലാനെതിരായ അവസാന മത്സരത്തില്‍ റൂഗാനി കളിക്കാനിറങ്ങിയിരുന്നില്ല. കൊറോണ വൈറസ്​ ഇറ്റലിയിൽ അപകടരമാംവിധം പടർന്നതിനാൽ കൃസ്റ്റ്യാനോ റൊണാൾഡോ സ്വന്തം രാജ്യമായ പോർച്ചുഗലിലാണെന്ന റിപ്പോർട്ടുകളുമുണ്ട്​.

Tags:    
News Summary - covid Juventus Defender Daniele Rugani Tests Positive-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT