കോ​പ അ​മേ​രി​ക്ക: ബ്ര​സീ​ൽ x പ​ര​ഗ്വേ ക്വാ​ർ​ട്ട​ർ നാ​ളെ

​േപാ​ർ​ടോ അ​ലെ​ഗ്രെ: കോ​പ അ​മേ​രി​ക്ക​യി​ലെ ​നോ​ക്കൗ​ട്ട്​ അ​ങ്ക​ങ്ങ​ൾ​ക്ക്​ നാ​ളെ കി​ക്കോ​ഫ്. വെ​ള്ള ി​യാ​ഴ്​​ച പു​ല​ർ​ച്ച ആ​റി​ന്​ ബ്ര​സീ​ൽ പ​ര​ഗ്വേ​യെ നേ​രി​ടും. ഗ്രൂ​പ്​ ‘എ’​യി​ൽ ബൊ​ളീ​വി​യ​യു​ടെ​യും പെ​ റു​വി​​െൻറ​യും വ​ല​യി​ൽ എ​ട്ടു​ ഗോ​ൾ അ​ടി​ച്ചു​ക​യ​റ്റി​യാ​ണ്​ ബ്ര​സീ​ലി​​െൻറ വ​ര​വ്. വെ​നി​സ്വേ​ല​ക്കെ​തി​രെ സ​മ​നി​ല വ​ഴ​ങ്ങി​യെ​ങ്കി​ലും ക്ലീ​ൻ ഷീ​റ്റ്​ തു​ട​ർ​ന്നു. അ​തേ​സ​മ​യം, പ​ര​ഗ്വേ മി​ക​ച്ച മൂ​ന്നാം സ്​​ഥാ​ന​ക്കാ​ർ​ക്കു​ള്ള കാ​രു​ണ്യ​ത്തി​ലാ​ണ്​ ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്. ര​ണ്ടു​ സ​മ​നി​ല​യും ഒ​രു തോ​ൽ​വി​യു​മാ​യി​രു​ന്നു സ​മ്പാ​ദ്യം.

ഫോ​മി​ലും താ​ര​ത്തി​ള​ക്ക​ത്തി​ലും ​ബ​ഹു​ദൂ​രം മു​ന്നി​ലു​ള്ള ബ്ര​സീ​ൽ അ​നാ​യാ​സ വി​ജ​യ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പ​ര​ഗ്വേ​യെ നേ​രി​ടു​ന്ന​ത്. എ​ന്നാ​ൽ, അ​ർ​ജ​ൻ​റീ​ന​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച പ​ര​ഗ്വേ​യെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന്​ കോ​ച്ച്​ ടി​റ്റെ ടീ​മം​ഗ​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്നു.

Tags:    
News Summary - Copa America Brazil vs Paraguay -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT