മോസ്കോ: യൂറോകപ്പ് ചാമ്പ്യന്മാരായ പോർചുഗലും ലാറ്റിനമേരിക്കൻ ഫുട്ബാളിലെ അതികായരായി വളർന്ന ചിലിയും ഇന്ന് കോൺഫെഡറേഷൻസ് കപ്പ് ഫുട്ബാൾ ടൂർണമെൻറിെൻറ ആദ്യ മത്സരത്തിനിറങ്ങും. കോൺകകാഫ് ചാമ്പ്യന്മാരായ മെക്സികോ പറങ്കികൾക്കെതിരെ ബൂട്ടുകെട്ടാനൊരുങ്ങുേമ്പാൾ ആഫ്രിക്ക പിടിച്ചടക്കിയ കാമറൂണാണ് ചിലിയുടെ എതിരാളികൾ.
മെക്സികോ കടക്കാൻ പറങ്കിപ്പട
2016 യൂറോകപ്പിൽ ഫ്രാൻസിനെ തകർത്താണ് പോർചുഗൽ യൂറോപ്പിലെ രാജാക്കന്മാരാവുന്നത്. യൂറോകപ്പ് ഫൈനലിനുശേഷം ഒമ്പത് രാജ്യാന്തര മത്സരത്തിനിറങ്ങിയ പോർചുഗൽ ഏഴിലും ജയിച്ചു. എന്നാൽ, ഫിഫ റാങ്കിങ്ങിൽ വളരെ പിന്നിലുള്ള ടീമുകളോടായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും മികച്ച വിജയം വരിച്ചത്. 188ാം റാങ്കുകാരായ അൻഡോറ, 91ാം റാങ്കുകാരായ സൈപ്രസ്, 74ാമതുള്ള ഫറോ െഎലൻഡ്സ് തുടങ്ങി ചെറുമീനുകളെ തോൽപിച്ച വീര്യവുമായി കോൺകകാഫ് ചാമ്പ്യന്മാരായ മെക്സികോയെ നേരിടാനെത്തിയാൽ കോച്ച് െഫർണാണ്ടോ സാേൻറാസിന് കളത്തിൽ പിഴക്കുമെന്ന് തീർച്ചയാണ്.
റയൽ മഡ്രിഡ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മുന്നിൽവെച്ചുതന്നെയായിരിക്കും കോച്ച് സാേൻറാസ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. 17ാം റാങ്കുകാരായ മെക്സികോ കോൺകകാഫിൽ നിന്നുള്ള കറുത്ത കുതിരകളാണ്. പ്രതിരോധത്തിനും ആക്രമണത്തിനും മൂർച്ചയേറെയുള്ള മെക്സികോക്കെതിരെ കളിപുറത്തെടുക്കാൻ ക്രിസ്റ്റ്യാനോക്കും സഹതാരങ്ങൾക്കും നന്നായി വിയർപ്പൊഴുക്കേണ്ടിവരും. ചിലിക്കെതിെര കോപ ശതാബ്ദിയിൽ തോറ്റതിനുശേഷം മികച്ച പ്രകടനമാണ് മെക്സികോയുടേത്.
13 മത്സരങ്ങൾ കളിച്ചപ്പോൾ ഒമ്പതു ജയവുമായാണ് മെക്സികോയുടെ കുതിപ്പ്. മൂന്നു മത്സരങ്ങൾ സമനിലയിലായപ്പോൾ ഒരു മത്സരം മാത്രമാണ് കൈവിട്ടത്. മുഖാമുഖം: മൂന്നു തവണയാണ് ഇരുവരും നേർക്കുനേൾ എത്തിയത്. അതിൽ രണ്ടെണ്ണത്തിലും പോർചുഗലിനായിരുന്നു വിജയം. 2014ൽ സൗഹൃദ മത്സരത്തിലാണ് അവസാനം ഏറ്റുമുട്ടുന്നത്. ഡിഫൻറർ ബ്രൂണോ ആൽവേസിെൻറ ഏകഗോളിൽ പറങ്കിപ്പട വിജയിച്ചു. ഇന്ത്യൻസമയം രാത്രി 8.30നാണ് മത്സരം.
ചിലിക്ക് കാമറൂൺ വെല്ലുവിളി
ഗ്രൂപ് ബിയിലാണ് ചിലിയും കാമറൂണും നേർക്കുനേർ പോരിനെത്തുന്നത്. കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലിക്ക് റാങ്കിങ്ങിൽ 32ാം സ്ഥാനത്തുള്ള ആഫ്രിക്കൻ ചാമ്പ്യന്മാരെ എളുപ്പം മറികടക്കാനായേക്കുമെന്നാണ് ഫുട്ബാൾ നിരീക്ഷകർ കണക്കുകൂട്ടുന്നത്. ആഴ്സനൽ താരം അലക്സി സാഞ്ചസ്, ബയേൺ മ്യൂണിക് മിഡ്ഫീൽഡർ അർതുറോ വിദാൽ, എഡ്വാർഡോ വർഗാസ് തുടങ്ങി വമ്പന്മാർ അണിനിരക്കുന്ന െചമ്പടക്ക് തീർച്ചയായും മുൻതൂക്കമുണ്ട്. എന്നാൽ, കോപ ശതാബ്ദിയിൽ മെസ്സിയുടെ അർജൻറീനയെ തകർത്ത് കിരീടം ചൂടിയ ചിലിയൻപടക്ക് ഇൗ കലണ്ടർ വർഷത്തിൽ കാര്യങ്ങൾ അത്ര സുഖകരമല്ല.
നാലു മത്സരത്തിൽ രണ്ടെണ്ണത്തിൽ വിജയിച്ചപ്പോൾ, രണ്ടു മത്സരത്തിൽ സമ്പൂർണ പരാജയമായി മാറി. ഏറ്റവും അവസാനം ലാറ്റിനമേരിക്കൻ വമ്പന്മാരായ കൊളംബിയയോട് 4-0ത്തിനാണ് തോൽവി വഴങ്ങിയത്. എന്നാൽ, കോച്ച് യുവാൻ അേൻറാണിയോ പിസ്സി ആവശ്യത്തിന് മരുന്നുമായാണ് റഷ്യയിലേക്ക് പറന്നത്. 4-3-3 ഫോർമേഷനിൽതന്നെയായിരിക്കും ഇക്കുറിയും ടീം കളത്തിെലത്തുന്നത്. കാമറൂണിെൻറ പ്രതിരോധാത്മക ഫുട്ബാളിനെ വേഗംകൊണ്ട് മറികടക്കാനാവുമെന്നാണ് കോച്ചിെൻറയും കളിക്കാരുടെയും പ്രതീക്ഷ. 1998 ഫിഫ ലോകകപ്പിലാണ് ഇവർ നേർക്കുനേർ വരുന്നത്. ഗ്രൂപ് റൗണ്ട് മത്സരം 1-1ന് സമനിലയിൽ കലാശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.