Posted On
date_range Updated On
date_range ലോകകപ്പ് തത്സമയ റിപ്പോർട്ടിനിടെ മാധ്യമ പ്രവർത്തകയെ പരസ്യമായി ചുംബിച്ചു
മോസ്കോ: ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് തത്സമയ റിപ്പോർട്ടിനിടെ വനിതാ മാധ്യമപ്രവർത്തകയെ പരസ്യമായി ചുംബിച്ച് യുവാവ്. ജർമൻ ചാനലായ ഡച്ച് വെൽലെയുടെ റിപ്പോർട്ടർ ജൂലിത്ത് ഗോൺസാലസ് തേറൻ എന്ന വനിതാ മാധ്യമപ്രവർത്തകക്കാണ് ഈ അനുഭവം. ലൈവ് റിപ്പോർട്ടിനിടെ യുവാവ് മോശമായി പെരുമാറുകയായിരുന്നു.യുവാവ് ചുംബിച്ചതിൽ ഞെട്ടിയ യുവതി അത് പ്രകടിപ്പിക്കാതെ ജോലി തുടർന്നു.
തൻെറ ഇൻസ്റ്റഗ്രാം പേജിൽ തേറൻ തന്നെ വിഡിയോ പങ്കുവെച്ചു. ആദരിക്കൂ! ഇത് ഞങ്ങൾ അർഹിക്കുന്നില്ല. ഞങ്ങൾ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്ബോളിൻറെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്നേഹവും പീഡനത്തിൻറെ പരിമിതികളും നാം തിരിച്ചറിയണം- അവർ കുറിച്ചു. ഇതാദ്യമല്ല ഇത്തരമൊരു സംഭവം നടക്കുന്നത്. കഴിഞ്ഞ വർഷം ബ്രസീലിയൻ റിപ്പോർട്ടർ ബ്രൂണ ഡോൾട്ടറിക്കും സമാന അനുഭവം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.