ബാലനായ കുഞ്ഞുേക്ലാപ്പിന് അന്ന് 11 വയസ്സേയുള്ളൂ. ബുണ്ടസ് ലിഗയിെല ഇഷ്ട ടീമായ സ്റ ്റട്ട്ഗാർട്ടിെൻറ മത്സരം, കൂട്ടുകാരനായ ജെൻസ് ഹാസിനൊപ്പം റേഡിയോയിൽ കേൾക്കുകയാ ണ്. കളി പുരോഗമിക്കുന്നതിനിടെ ടീം ലൈനപ്പിലെ ചെറിയ പാളിച്ചകളിലായി േക്ലാപ്പിെൻറ ശ് രദ്ധ. അടിയന്തരമായി രണ്ടു മാറ്റങ്ങൾ വരുത്തേണ്ടിയിരുന്നുവെന്ന് വെറുതെ സുഹൃത്തുമായി അവൻ പങ്കുവെച്ചു. ഏറെ കഴിഞ്ഞില്ല, കമേൻററ്റർ ആവേശപൂർവം വിളിച്ചുപറഞ്ഞ സബ്സ്റ്റിറ്റ്യൂഷനുകൾ കേട്ട ഹാൻസ് ഞെട്ടി. തെൻറ കൂടെ കളി കേൾക്കുന്ന േക്ലാപ് പറഞ്ഞതത്രയുമാണ് മൈതാനത്ത് സ്റ്റട്ട്ഗാർട്ട് കോച്ച് നടപ്പാക്കുന്നത്.
എസ്.വി ഗ്ലാറ്റെൻറ കുട്ടിടീമിൽ മാത്രം എത്തിയിരുന്ന േക്ലാപ് എന്ന പയ്യെൻറ കാലുകളെക്കാൾ ബുദ്ധിക്കായിരുന്നു അന്ന് കളിമികവെന്ന് സാക്ഷ്യംവഹിക്കുന്നു, ഹാൻസ്. അതുകഴിഞ്ഞ്, മെയിൻസിൽ കളിക്കാരനായിരിക്കെ പരിശീലകെൻറ റോളിലേക്കു ചേക്കേറിയ േക്ലാപ് അതിവേഗമാണ് ആ ക്ലബിനെ ചരിത്രത്തിലാദ്യമായി ബുണ്ടസ് ലിഗയിലെത്തിച്ചത്. ടീം പിന്നീട്, തുടരെ രാജ്യത്തെ മുൻനിര ലീഗിൽ കളിച്ചു. അതുകഴിഞ്ഞ്, ഡോർട്മുണ്ടിലെത്തിയപ്പോൾ സാക്ഷാൽ ബയേൺ മ്യൂണികിനെ വീഴ്ത്തി ടീമിനെ ചാമ്പ്യന്മാരാക്കി.
പിന്നീട് പരിശീലകവേഷമണിയുന്നത് പ്രീമിയർ ലീഗ് കരുത്തരായ ലിവർപൂളിൽ. ചുകപ്പന്മാരോളം ഇന്ന് ബ്രാൻഡ് മൂല്യമുള്ള ടീം യൂറോപ്പിൽ ഉണ്ടോയെന്ന് സംശയം. ഇത്തവണ വൻ ലീഡുമായി അതിവേഗം കിരീടത്തിലേക്കു കുതിക്കുന്നതിനിടെയാണ് കോവിഡ് എത്തിയതും ടീമിെൻറ ചാമ്പ്യൻപ്രതീക്ഷകൾ പെരുവഴിയിലായതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.