Posted On
date_range Updated On
date_range അർജൻറീന ഫെഡറേഷന് പുതിയ പ്രസിഡൻറ്
ബ്വേനസ് എയ്റിസ്: അർജൻറീന ഫുട്ബാൾ ഫെഡറേഷെൻറ (എ.എഫ്.എ) പുതിയ പ്രസിഡൻറായി ക്ലാഡിയോ താപ്പിയയെ തെരഞ്ഞെടുത്തു. പ്രസിഡൻറായിരുന്ന ലൂയിസ് സെഗുര 2016 ജൂണിൽ അഴിമതിയാരോപണത്തിന് വിധേയമായി പുറത്തായ ഒഴിവിലേക്കാണ് താപ്പിയയെ തെരഞ്ഞെടുത്തത്. എ.എഫ്.എ ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ 43ൽ 40 വോട്ടും നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ലയണൽ മെസ്സിയുടെ വിലക്കിൽ അപ്പീൽ നൽകി ശിക്ഷ ലഘൂകരിക്കലാണ് താപ്പിയയുടെ മുന്നിലുള്ള ആദ്യ ജോലി. മെസ്സി സങ്കടപ്പെടേണ്ട കാര്യമില്ലെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും താപ്പിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.