പ്രീമിയർ ലീഗിൽ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന വോൾവ്സാണ് രണ്ടിനെതിരെ മൂന്ന് ഗോളിന് സിറ്റിയെ തകർത്തത്.

ട്രവോറെ (55), ജിമിനെസ് (82), ദൊഹേര്‍ത്തി (89) എന്നിവരാണ് വോള്‍വ്സിനായി സ്‌കോര്‍ ചെയ്തത്. റഹീം സ്റ്റര്‍ലിങ്ങാണ് (25, 50) സിറ്റിക്കുവേണ്ടി രണ്ട് ഗോളും നേടിയത്. മത്സരത്തിന്‍റെ 12ാം മിനിറ്റില്‍തന്നെ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സണ്‍ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് ടീമിന് തിരിച്ചടിയായത്.

പോയിന്‍റ് ടേബിളിൽ സിറ്റി മൂന്നാം സ്ഥാനത്തും വോൾവ്സ് അഞ്ചാം സ്ഥാനത്തുമാണ്. മികച്ച പ്രകടനം തുടരുന്ന ലിവർപൂൾ ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ്.

Full View
Tags:    
News Summary - city vs wolves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.