ആശാൻെറ ടീമിനെ കെട്ടുകെട്ടിച്ച്​ ശിഷ്യൻെറ ടീം; ടോട്ടൻഹാമിനെതിരെ ചെൽസിക്ക്​ ജയം

ലണ്ടൻ: ഹോസെ മൗറീന്യോയുടെ ടോട്ടൻഹാമിനെ തകർത്ത്​ പഴയ ശിഷ്യനായ ഫ്രാങ്ക്​ ലാംപാർഡിൻെറ ചെൽസി ചുണക്കുട്ടികൾ. പ ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സി വിജയം നേടിയത്. ഒലിവിയർ ജ ിറൂദ്, മാർകോസ്​ അലോന്‍സോ എന്നിവരാണ് ചെല്‍സിക്ക്​ വേണ്ടി വലകുലുക്കിയത്​. എന്നാൽ റൊഡിഗറുടെ സെല്‍ഫ് ഗോൾ വേണ്ടിവന്നു ടോട്ടന്‍ഹാമിന്​ ആശ്വാസംകണ്ടെത്താൻ.

15ാം മിനിറ്റില്‍ ജോര്‍ജ്ജീനോ നല്‍കിയ പാസ്സ്​ ജിറൂദ് ഗോൾവല ലക്ഷ്യമാക്കിയടിച്ചെങ്കിലും ടോട്ടൻഹാം ഗോളി ലോറീസ് തട്ടിയകറ്റി. എന്നാൽ പന്ത്​ വീണ്ടും ജിറൂദിന്‍റെ കാൽക്കീഴിലായതോടെ ലക്ഷ്യം തെറ്റാതെ ഗോൾ വലയിലേക്ക്​ പായി​ക്കുകയായിരുന്നു. ചെൽസിക്ക്​ വേണ്ടി ഏറെ നാളത്തെ ഇടവേളക്ക്​ ശേഷമാണ്​ ജിറൂദിൻെറ ഗോളടി. രണ്ടാം പകുതിയില്‍ അലോന്‍സയിലൂടെ ചെല്‍സി ലീഡ് രണ്ടാക്കിയുയർത്തി. 89ാം മിനിറ്റില്‍ റൊഡിഗറുടെ സെല്‍ഫ് ഗോളാണ് ടോട്ടന്‍ഹാമിന് ആശ്വാസമായത്​.

ചെൽസി കോച്ച്​ ഫ്രാങ്ക്​ ലാംപാർഡ്​ കളിക്കിടെ

പഴയ ആശാൻ ഹോസെ മൗറീന്യോയും ശിഷ്യൻ ഫ്രാങ്ക്​ ലാംപാർഡും​ നേരി​ട്ടേറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ചേർന്നതോടെ ഇന്നത്തെ മത്സരത്തിന്​ ആവേശം ഇരട്ടിയായിരുന്നു. മൗറീന്യോ ചെൽസി പരിശീലകനായ കാലത്ത്​ അദ്ദേഹത്തി​​​​​െൻറ പ്രധാന കുന്തമുനയായിരുന്നു ലാംപാർഡ്. മൗറീന്യോ ടോട്ടൻഹാം ഹോട്​സ്​പറി​​​​​െൻറ കോച്ചായി അങ്കത്തിനിറങ്ങിയപ്പോൾ മറുപുറത്ത്​ ചെൽസിയുടെ പരിശീലകനായി എത്തിയത്​ പഴയ ശിഷ്യൻ ഫ്രാങ്ക്​ ലാംപാർഡായിരുന്നു.

Tags:    
News Summary - chelsea vs tottenham-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT