Posted On
date_range Updated On
date_range പ്രദർശനമത്സരത്തിനിറങ്ങി പി.എസ്.ജി; ജയം 9-0ത്തിന്
പാരിസ്: സൂപ്പർതാരങ്ങളുടെ ക്ലബായ പി.എസ്.ജിയും രണ്ടാം ഡിവിഷൻ ക്ലബ് ലെ ഹാവ്റെയും തമ്മിൽ ഞായറാഴ്ച നടന്ന പ്രദർശനമത്സരത്തിൽ പി.എസ്.ജി 9-0ത്തിന് എതിരാളികളെ തകർത്തു.
നെയ്മർ, കെയ്ലിയൻ എംബാപ്പെ, ഇക്കാർഡി, തിയാഗോ സിൽവ തുടങ്ങിയവരെല്ലാം കളത്തിലിറങ്ങി. 25,000ത്തോളം സീറ്റുള്ള ഗാലറിയിൽ 5000ത്തോളം കാണികൾക്കും പ്രവേശനം നൽകിയിരുന്നു.
കോവിഡ് ലോക്ഡൗണിനുശേഷം ഫ്രാൻസിൽ നടന്ന ആദ്യ ഫുട്ബാൾ മത്സരമായിരുന്നു ഇത്. ഇൗ മാസാവസാനം ഫ്രഞ്ച് കപ്പ്, ലീഗ് കപ്പ്, തൊട്ടുപിന്നാലെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ എന്നിവ കളിക്കാനുള്ള പി.എസ്.ജിക്ക് സന്നാഹപോരാട്ടം കൂടിയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.