?????????????? ?????? ????????????????? ?????????? ??????????????????? ???????????? ??????????? ????? ??? ????? ???????????????

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: റ​യ​ൽ x മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി പ്രീ​ക്വാ​ർ​ട്ട​ർ

ന്യോ​ൺ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ പ്രീ​ക്വാ​ർ​ട്ട​റി​ന്​ ത​ന്നെ ഫൈ​ന​ലി​​െൻറ വീ​റും വാ​ശി​യും. 13 ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡും ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ജേ​താ​ക്ക​ളാ​യ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യും ത​മ്മി​ലാ​ണ്​​ നോ​ക്കൗ​ട്ടി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ അ​ങ്കം.

സി​ന​ദി​ൻ സി​ദാ​നും പെ​പ്​ ഗ്വാ​ർ​ഡി​യോ​ള​യും ത​മ്മി​ലെ അ​ങ്ക​മെ​ന്ന നി​ല​യി​ൽ ​ഈ ​മ​ത്സ​രം ഏ​റെ ശ്ര​ദ്ധേ​യ​മാ​വും. നി​ല​വി​ലെ ​യൂ​റോ​പ്യ​ൻ ജേ​താ​ക്ക​ളാ​യ ലി​വ​ർ​പൂ​ളി​ന്​ സ്​​പാ​നി​ഷ്​ വ​മ്പ​ന്മാ​രാ​യ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡാ​ണ്​ വെ​ല്ലു​വി​ളി. ഫ്ര​ഞ്ച്​ ക്ല​ബ്​ പി.​എ​സ്.​ജി ജ​ർ​മ​നി​യി​ലെ ബൊ​റൂ​സി​യ ഡോ​ർ​ട്​​മു​ണ്ടി​നെ​യും ജ​ർ​മ​ൻ ജേ​താ​ക്ക​ളാ​യ ബ​യേ​ൺ മ്യൂ​ണി​ക്​ ഇം​ഗ്ല​ണ്ടി​ൽ നി​ന്നു​ള്ള ലാം​പാ​ർ​ഡി​​െൻറ ചെ​ൽ​സി​യെ​യും നേ​രി​ടും. ഹൊ​െ​സ മൗ​റീ​ന്യോ​യു​ടെ ടോ​ട്ട​ൻ​ഹാ​മി​ന്​ ജ​ർ​മ​ൻ ടോ​​പ്പേ​ഴ്​​സാ​യ ആ​ർ.​ബി ലീ​പ്​​സി​ഷാ​ണ്​ എ​തി​രാ​ളി.

സ്​​പാ​നി​ഷ്​ ക​രു​ത്ത​ർ​ക്കെ​തി​രെ ഇ​തു​വ​രെ ജ​യി​ച്ചി​​ട്ടി​ല്ലെ​ന്ന പേ​രു​ദോ​ഷ​മു​ണ്ട്​ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്ക്. ഇ​തു​വ​രെ നാ​ലു​ത​വ​ണ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ ര​ണ്ടു ജ​യം റ​യ​ലി​നാ​യി​രു​ന്നു. ര​ണ്ടു ക​ളി സ​മ​നി​ല​യി​ലും പി​രി​ഞ്ഞു. 2016 ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​നി​ടെ​യാ​ണ്​ ഇ​രു​വ​രും അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്.

ഗ്രൂ​പ്​ റൗ​ണ്ടി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്നു സി​റ്റി, പി.​എ​സ്.​ജി, ബ​യേ​ൺ, യു​വ​ൻ​റ​സ്, ലി​വ​ർ​പൂ​ൾ, ബാ​ഴ്​​​സ​ലോ​ണ ടീ​മു​ക​ൾ. റ​യ​ൽ മ​ഡ്രി​ഡും ടോ​ട്ട​ൻ​ഹാ​മും ചെ​ൽ​സി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​രി​ലെ പ്ര​മു​ഖ​രാ​യി​രു​ന്നു. ഫെ​ബ്രു​വ​രി 19നാ​ണ്​ പ്രീ​ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ പാ​ദം. മാ​ർ​ച്ച്​ 11നാ​ണ്​ ര​ണ്ടാം പാ​ദം.

Tags:    
News Summary - Champions League Pre Quarter - Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT