Posted On
date_range Updated On
date_range ചാമ്പ്യൻസ് ലീഗ് ഫൈനൽ അടച്ചിട്ട മേൽക്കൂരക്ക് കീഴിൽ
കാർഡിഫ്: ചാമ്പ്യൻസ് ലീഗ് ഫൈനൽ അരങ്ങേറുക അടച്ചിട്ട മേൽക്കൂരക്ക് കീഴിൽ. മാഞ്ചസ്റ്റർ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുന്നതിെൻറ ഭാഗമായാണ് കാർഡിഫിലെ വെയിൽസ് നാഷനൽ സ്റ്റേഡിയത്തിലെ മേൽക്കൂര കളിസമയത്ത് അടക്കാൻ തീരുമാനിച്ചത്. ഇതോടെ ഇൻഡോറായി നടക്കുന്ന ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്ന വിശേഷണം ഇൗ മത്സരത്തിനാവും. 74,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ സുരക്ഷയുടെ ഭാഗമായി 66,000 കാണികൾക്ക് മാത്രമായിരിക്കും പ്രവേശനം നൽകുക. പതിവ് സുരക്ഷക്ക് പുറമെ 1500 അധിക സുരക്ഷാ ഉേദ്യാഗസ്ഥരും സ്റ്റേഡിയത്തിലുണ്ടാവും. പ്രിൻസിപ്പാലിറ്റി സ്റ്റേഡിയം, മില്ലേനിയം സ്റ്റേഡിയം എന്നിങ്ങനെയും വിളിപ്പേരുള്ള മൈതാനം ആദ്യമായാണ് ഇത്ര വലിയ മത്സരത്തിന് അരങ്ങൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.