ചാമ്പ്യൻസ്​ ലീഗും യൂറോപ്പ ലീഗും ആഗ​സ്​റ്റിൽ

ലണ്ടൻ: കോവിഡ്​ 19 കാരണം നിർത്തിവെച്ച 2019-20 സീസണിലെ യുവേഫ ചാമ്പ്യൻസ്​ ലീഗ്​, യൂറോപ്പ ലീഗ്​ മത്സരങ്ങൾ ആഗസ്​റ്റ്​ മാസം നടക്കുമെന്ന്​ റിപ്പോർട്ട്​. ജൂലൈ 31നുള്ളിൽ ആഭ്യന്തര മത്സരങ്ങൾ പൂർത്തീകരിച്ച ശേഷം യൂറോപ്യൻ മത്സരങ്ങൾ നടത്താനാണ്​ നിലവിലെ പദ്ധതി. വിവിധ രാജ്യങ്ങളിലായി നടക്കുന്ന ടൂർണമ​െൻറുകളായതിനാൽ യാത്രവിലക്കുകൾ നീങ്ങാൻ ആഗസ്​റ്റ്​ എങ്കിലുമാകുമെന്നതിനാലാണ്​ ഇത്തരമൊരു നീക്കം.

ജൂൺ, ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിൽ മത്സരങ്ങൾ നടത്താൻ ഇനിയും സാധ്യതയുണ്ടെന്ന്​ 55 അസോസിയേഷനുകളെയും യുവേഫ അറിയിച്ചു.യൂറോപ്പിലെ സ്​ഥിതിഗതികളിൽ ഇനിയും സാധാരണ ഗതിയിലാകാത്തതിനെത്തുടർന്ന്​ സീസൺ മുഴുമിപ്പിക്കാനുള്ള എല്ലാ മാർഗവും യുവേഫ തേടുന്നുണ്ട്​. ആഗസ്​റ്റ്​ 11നും 22നുമിടയിൽ ക്വാർട്ടർ ഫൈനലും സെമിഫൈനലും രണ്ട്​ പാദങ്ങളിലായി നടത്താനാണ്​ രൂപരേഖ തയാറാക്കുന്നത്​.

പ്രീമിയർ ലീഗിൽ ഇനി ഒമ്പത്​ റൗണ്ടും സ്​പെയിനിലും ഇറ്റലിയിലും 11ഉം 12ഉം റൗണ്ടുകളും ബാക്കിനിൽക്കേ പുതിയ മത്സരക്രമ​ പ്രകാരം ടൂർണമ​െൻറുകൾ നടത്താനാകുമോ എന്ന്​ സംശയമുയരുന്നുണ്ട്​.

Tags:    
News Summary - Champions League, Europa League finals matches likely to be played in August- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.