ശനിയാഴ്​ച ബുണ്ടസ്‌ലീഗ ‘നിറഞ്ഞ ഗ്യാലറി’കളിൽ...!

ബർലിൻ: ശനിയാഴ്ച ബുണ്ടസ്‌ലീഗയിലെ ബൊറൂസിയ മൊൻഷൻ ഗ്ലാഡ് ബാഹ് -ബയർ ലേവർകൂസൻ മത്സരം നിറഞ്ഞ ഗ്യാലറികളിൽ നടക്കും. കോവിഡ്​ നിയന്ത്രണങ്ങളുടെ സമയത്ത്​ ഇതെങ്ങനെയെന്ന്​ അതിശയിക്കേണ്ട. കണക്കുകൾ പ്രകാരം ശനിയാഴ്ച്ച കുറഞ്ഞത് 12000 ‘കാണികൾ’ മത്സരം കാണാനുണ്ടാകും. 

ഇത് 20000 ആയി വർധിക്കാനും സാധ്യതയുണ്ട്. എന്നാൽ ആരവങ്ങളില്ലാത്ത ആൾക്കൂട്ടം കാരണം സ്​റ്റേഡിയം പൂർണ്ണമായും നിശബ്​ധമായിരിക്കും. താൽക്കാലിക വിരസത മാറ്റാനും കളിക്കാർക്ക് അൽപമെങ്കിലും ആത്മവിശ്വാസം കണ്ടെത്തുമാനുമായി കൃത്രിമ ആൾക്കൂട്ടം ഉണ്ടാക്കാനായി 20000  കടലാസു കാർഡ്​ ബോർഡ് മനുഷ്യ രൂപങ്ങളാണ് മൊൻഷൻ ഗ്ലാഡ് ബാഹ് ടീം ഒരുക്കിയിരിക്കുന്നത്. 

ബൊറൂസിയ പാർക്ക്​ സ്​റ്റേഡിയത്തിൽ തങ്ങളു​െട കട്ടൗട്ട്​ സ്​ഥാപിക്കാൻ ഓരോ ആരാധകനും നൽകേണ്ടത്​ 19 യൂറോ വീതം. ഈ  വാഗ്​ദാനം ക്ലബ്​ മുന്നിൽ വെച്ചതോടെയാണ്​ ആരാധകർ അവസരം മുതലെടുക്കുന്നത്​. 


 

Tags:    
News Summary - on Bundesliga match on saturday Borussia Monchengladbach stadium fill with 12000 cut-out fans- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT