സോഫിയ: ബൾഗേറിയയുടെ 42കാരൻ ജോർജി പെറ്റ്കോവ് പ്രായമേറിയ യൂറോപ്യൻ ഗോൾകീപ്പർ എന്ന േനട്ടത്തിനുടമയായി. നേഷൻസ് ലീഗിൽ സൈപ്രസിനെതിരെ കളത്തിലിറങ്ങുേമ്പാൾ പെറ്റ്കോവിന് 42 വർഷവും എട്ടു മാസവും പ്രായമായിരുന്നു.
1936ൽ അയർലൻഡിനായി 42 വയസ്സും ആറു മാസവും പ്രായമുള്ളപ്പോൾ വലകാത്ത എലീഷ സ്കോട്ടിെൻറ റെക്കോഡാണ് പെറ്റ്കോവ് മറികടന്നത്. 1998ൽ ബൾഗേറിയൻ ജഴ്സിയിൽ അരങ്ങേറിയ പെറ്റകോവ് 2009ലായിരുന്നു അവസാനമായി ദേശീയ ടീമിൽ കളിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.