Posted On
date_range Updated On
date_range അണ്ടർ 17 ലോകകപ്പ്: മെക്സിക്കോയെ കീഴടക്കി ബ്രസീൽ ജേതാക്കൾ
അണ്ടർ 17 ലോകകപ്പ് ഫൈനലിൽ മെക്‌സിക്കോയെ വീഴ്ത്തി ബ്രസീൽ ജേതാക്കൾ(2-1). ഒരു ഗോളിന് പിന്നിൽനിന്ന ശേഷം 84-ാം മിനുട്ടിലു ം ഇഞ്ച്വറി ടൈമിലും ലക്ഷ്യംകണ്ടാണ് മഞ്ഞപ്പട കപ്പുയർത്തിയത്. മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ നെതർലന്റ്‌സിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഫ്രാൻസ് കീഴടക്കി.
സ്വന്തം നാട്ടുകാരുടെ മുന്നിൽ ബ്രസീൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യപകുതി ഗോൾരഹിതമായിരുന്നു. 66-ാം മിനുട്ടിൽ ബ്രയാൻ ഗോൺസാലസിലൂടെ മെക്‌സിക്കോ ലക്ഷ്യം കണ്ടു. 84-ാം മിനുട്ടിൽ വാർ ബ്രസീലിന്റെ രക്ഷക്കെത്തി. റഫറി സ്‌പോട്ടിലേക്ക് വിരൽചൂണ്ടിയപ്പോൾ കായോ ജോർജിന് പിഴച്ചില്ല. 93-ാം മിനുട്ടിൽ തകർപ്പൻ ഷോട്ടിലൂടെ ലസാറോ വിജയഗോൾ നേടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.