Posted On
date_range Updated On
date_range ബ്രസീൽ നമ്പർ വൺ
ഫിഫ ലോക റാങ്കിങ്ങിൽ ആറു വർഷത്തിനിടെ ആദ്യമായി ബ്രസീൽ ഒന്നാമതാവുന്നു. കോച്ച് ടിറ്റെക്കു കീഴിൽ തുടർച്ചയായ ഒമ്പതു ജയവുമായി കുതിക്കുന്ന ബ്രസീൽ അർജൻറീനയെയും ജർമനിയെയും പിന്തള്ളിയാണ് ഒന്നാം നമ്പറാവുന്നത്. ആറിന് പുറത്തിറങ്ങുന്ന റാങ്കിങ് പട്ടികയിലാണ് മഞ്ഞപ്പടയുടെ ഉയിർത്തെഴുന്നേൽപ്. കഴിഞ്ഞ ഒരു വർഷമായി ഒന്നാം നമ്പറായിരുന്ന അർജൻറീനക്ക് തുടർച്ചയായ തോൽവികളാണ് തിരിച്ചടിയായത്. ജർമനി മൂന്നും ചിലി നാലും സ്ഥാനക്കാരാവും. കൊളംബിയ അഞ്ചാം സ്ഥാനത്തേക്ക് കയറുേമ്പാൾ പോർചുഗൽ എട്ടാമതുമാണ്. അതേസമയം, പ്രതിസന്ധിയിലായ നെതർലൻഡ്സ് തങ്ങളുടെ എക്കാലത്തെയും മോശം റാങ്കായ 32ലേക്ക് കൂപ്പുകുത്തി. 21ൽനിന്നാണ് ഇൗ പടിയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.