Posted On
date_range Updated On
date_range ബൂട്ടിയയുടെ ജീവിതവും സിനിമയാവുന്നു
മുംബൈ: സചിൻ ടെണ്ടുൽകറിനും എം.എസ്. ധോണിക്കും പിന്നാലെ മുൻ ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ ബൈച്യുങ് ബൂട്ടിയയുടെ ജീവിതവും സിനിമയാവുന്നു. ബോളിവുഡ് സംവിധായകൻ അനന്ദ്കുമാറാണ് ഇന്ത്യൻ ഫുട്ബാളിലെ ഇതിഹാസതുല്യമായ ജീവിതത്തെ അഭ്രപാളിയിലെത്തിക്കുന്നത്.
സിനിമയിൽ അഭിനേതാവായും മറ്റ് അണിയറപ്രവൃത്തികളിലും ബൂട്ടിയ പങ്കാളിയാവും. പി.ടി. ഉഷ, മിതാലി രാജ്, സൈന നെഹ്വാൾ, പി.വി. സിന്ധു, ജുലാൻ ഗോസാമി തുടങ്ങിയ കായികതാരങ്ങളുടെ ജീവിതയും സിനിമയാവാനുള്ള ഒരുക്കത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.