Posted On
date_range Updated On
date_range ലോകകപ്പ് ടീമിലിടമില്ല; ജർമൻ സ്ട്രൈക്കർ സാൻഡ്രോ വാഗ്നർ വിരമിക്കുന്നു
മ്യൂണിക്: ലോകകപ്പ് ടീമിൽ നിന്നും പുറത്തായതോടെ ജർമൻ സ്ട്രൈക്കർ സാൻഡ്രോ വാഗ്നർ അന്താരാഷ്ട്ര ഫുട്ബാളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. യോആഹിം ലോയ്വ് പ്രഖ്യാപിച്ച 27 അംഗ ടീമിൽ 30കാരനായ ബയേൺ മ്യൂണിക് സ്ട്രൈക്കർ ഉൾപ്പെട്ടിരുന്നില്ല.
ബയേൺ മ്യൂണിക് ഫുട്ബാൾ അക്കാദമിയിൽനിന്ന് കളി പഠിച്ചുവളർന്ന താരത്തിന് ദേശീയ ടീമിൽ കാര്യമായ അവസരം ലഭിച്ചിരുന്നില്ല. 2017 ജൂണിൽ ഡെൻമാർക്കിനെതിരെയാണ് അരങ്ങേറ്റം. എട്ടു മത്സരം മാത്രം കളിച്ച താരം അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്. കോൺഫെഡറേഷൻസ് കപ്പിൽ ജർമൻ ടീമിനോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.