Posted On
date_range Updated On
date_range മാനുവൽ നോയറിന് വീണ്ടും പരിക്ക്; നാലു മാസത്തോളം വിശ്രമം
മ്യൂണിക്: ബയേൺ മ്യൂണിക്കിെൻറ ജർമൻ േഗാളി മാനുവൽ നോയറിന് വീണ്ടും പരിക്ക്. തിങ്കളാഴ്ച രാവിലെ നടന്ന പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിെൻറ ഇടതു തുടയെല്ല് പൊട്ടിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിനെതിരായ രണ്ടാംപാദ ക്വാർട്ടർ ഫൈനലിനിടെയും ഇതേ കാലിന് പരിക്കേറ്റിരുന്നു. ഇതോടെ ഇൗ വർഷം താരത്തിന് കളത്തിലേക്ക് തിരിച്ചെത്താനാവില്ല. നാലു മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. ചൊവ്വാഴ്ച താരത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.