അ​മേ​രി​ക്ക​ൻ ലീ​ഗി​ൽ മി​ക​വ്​ തെ​ളി​യി​ക്കും –ബാ​സ്​​റ്റ്യ​ൻ ​​െഷ്വെ​ൻ​സ്​​റ്റീ​ഗ​ർ

ഷികാഗോ: അമേരിക്കൻ ലീഗിൽ(എം.എസ്.എൽ) കളിക്കാൻ പൂർണ സജ്ജമായെന്നും മികച്ചകളി പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട ജർമൻതാരം ബാസ്റ്റ്യൻ െഷ്വെൻസ്റ്റീഗർ. അമേരിക്കയിലെത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇൗ മാസമാണ് താരം മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് അമേരിക്കയിലെ ഷികാഗോ എ.എഫ്.സിയിലേക്ക് കൂടുമാറുന്നത്. ശനിയാഴ്ച മോൺട്രിയൽ ഇംപാക്ടിനെതിരായ മത്സരത്തിൽ ഷികാഗോ എഫ്.സിക്കായി കന്നിമത്സരത്തിനിറങ്ങും. 32ാം വയസ്സിലും മികച്ചരീതിയിൽ പന്തുതട്ടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എന്നാൽ, കൂടുതൽ സമയം പരിശീലനത്തിനായി മാറ്റിവെക്കേണ്ടതുണ്ടെന്നും െഷ്വെൻസ്റ്റീഗർ പറഞ്ഞു.
Tags:    
News Summary - bastian schweinsteiger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-07 08:23 GMT