Posted On
date_range Updated On
date_range ബാസ്റ്റിക്ക് ഷികാഗോയിൽ ഗോളോടെ തുടക്കം
ന്യൂയോർക്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് അമേരിക്കൻ ലീഗിലെ ഷികാഗോ ഫയർ എഫ്.സിയിലേക്ക് കൂടുമാറിയ ബാസ്റ്റ്യൻ ൈഷൻസ്റ്റീഗറിന് അരങ്ങേറ്റമത്സരത്തിൽ ഗോളോടെ തുടക്കം. മോൺട്രിയൽ ഇംപാക്ടിനെതിരായ മത്സരത്തിൽ 17ാം മിനിറ്റിലാണ് താരം ഗോൾ നേടിയത്. ഡേവിഡ് അക്കാമിെൻറ ക്രോസിൽ ഹെഡറിലൂടെയാണ് ബാസ്റ്റിയുടെ സൂപ്പർ ഗോൾ. ഗോളോടെ എം.എൽ.എസിൽ താരം വരവറിയിച്ചു. മത്സരം 2-2ന് സമനിലയിലാവുകയായിരുന്നു. നാലു മത്സരങ്ങളിൽ അഞ്ച് പോയൻറുമായി ഷികാഗോ പോയൻറ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.