മഡ്രിഡ്: എൽ ക്ലാസികോ പടജയിച്ച ബാഴ്സലോണയും അടിതെറ്റിയ റയൽ മഡ്രിഡും ബുധനാഴ്ച കളത്തിൽ. അവസാന സ്ഥാനക്കാരായ ഒസാസുന, ബാഴ്സയുടെ എതിരാളികളായെത്തുേമ്പാൾ 16ാം സ്ഥാനക്കാരായ ഡിപോർട്ടിവോ ലാ കൊറുണയാണ് മഡ്രിഡുകാരുടെ എതിരാളികൾ. പോയൻറ് പട്ടികയിൽ ഒപ്പത്തിനൊപ്പമായതോടെ ലാ ലിഗയിൽ ഇനി ബാഴ്സക്കും റയലിനും ഒാരോ മത്സരവും അതിനിർണായകമാണ്.
‘കുഞ്ഞൻ’ ക്ലബുകളോട് ഏറ്റുമുട്ടുേമ്പാഴുള്ള ഒരു ആലസ്യവും ഇനിയുള്ള മത്സരങ്ങളിൽ ഇരു ടീമുകൾക്കുമുണ്ടാവില്ല. കാരണം, ഒരു സമനിലയോ തോൽവിയോ മതിയാവും കിരീടം നഷ്ടപ്പെടുത്താൻ. ഒരു വർഷത്തോളം വിയർപ്പൊഴുക്കി ഒന്നാം സ്ഥാനത്തു കുതിച്ച റയൽ മഡ്രിഡ് താരങ്ങൾക്ക് േതാൽക്കാതെ മുന്നേറിയാൽ മാത്രമേ 2012നുശേഷം നാലു വർഷമായി സാൻറിയാഗോ ബെർണബ്യൂവിലേക്കെത്താത്ത ലാ ലിഗ കിരീടം സ്വന്തമാവൂ. റയലിെൻറ പരിശീലക വേഷത്തിെലത്തിയ സിദാന് കൈയാലപ്പുറത്ത് ഇൗ കിരീടം നഷ്ടമാവുന്നത് ചിന്തിക്കാനാവില്ല. വഴിമുടക്കികളായി ഏതെങ്കിലും ഒരു കുഞ്ഞൻ ക്ലബ് മതി കാത്തിരുന്ന കിരീടം നഷ്ടമാവാൻ.
എൽ ക്ലാസികോ ജയത്തോടെ ബാഴ്സക്കും റയലിനും 75 പോയൻറാണെങ്കിലും ഗോൾ ശരാശരിയിൽ ഏറെ മുന്നിലുള്ള കറ്റാലന്മാർ ഒന്നാം സ്ഥാനം പിടിച്ചെടുത്തിരുന്നു. ഗോൾ ശരാശരിയിൽ റയലിനെക്കാൾ മുന്നിലുള്ളതാണ് ബാഴ്സക്ക് നിലവിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തിരിക്കാൻ സാധിക്കുന്നത്. ബാഴ്സയെക്കാൾ ഒരു കളി കുറവ് കളിച്ച റയൽ മഡ്രിഡിന് ഇനി തോൽക്കാതെ മുന്നേറിയാൽ കിരീടമുറപ്പാണ്. ബാക്കിയുള്ള മത്സരങ്ങളിൽ നാലാം സ്ഥാനക്കാരായ സെവിയ്യ എതിരാളികളായി എത്തുന്നുവെന്നതാണ് റയൽ മഡ്രിഡിനെ കുഴക്കുന്നത്. അതേസമയം, ബാഴ്സക്ക് അഞ്ചാം സഥാനക്കാരായ വിയ്യ റയൽ മാത്രമാണ് ഇനിയുള്ളതിൽ മുഖ്യ എതിരാളികൾ. ബാഴ്സക്ക് ബാക്കിയുള്ളത് നാലും റയലിന് അഞ്ചും മത്സരങ്ങളാണ്. മൂന്നാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡ് വിയ്യാറയലുമായാണ് മത്സരത്തിനൊരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.