Posted On
date_range Updated On
date_range ലാ ലിഗയിൽ ബാഴ്സക്ക് തകർപ്പൻ ജയം; ഗ്രീസ്മാന് ഡബിൾ
മാഡ്രിഡ്: അന്‍റോണിയോ ഗ്രീസ്മാന്‍റെ ഇരട്ടഗോളോടെ ലാ ലിഗയിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. റിയൽ ബെറ്റിസിനെതിരെ നടന് ന മത്സരത്തിൽ അഞ്ച് ഗോളുകളാണ് ബാഴ്സ അടിച്ചുകൂട്ടിയത്. റിയൽ ബെറ്റിസ് രണ്ട് ഗോൾ തിരിച്ചടിച്ചു.
സൂപ്പർ താരം മെസിയും സുവാരസും പുറത്തിരുന്ന കളിയിൽ ടീമിലേക്ക് അടുത്തിടെ എത്തിയ ഗ്രീസ്മാനാണ് തകർപ്പൻ പ്രകടനം കാഴ്ചവെച്ചത്. 41, 50 മിനുട്ടികളിലായിരുന്നു ഗ്രീസ്മാന്‍റെ ഗോൾ. കാൾസ് പെരെസ്, ജോർഡി ആൽബ, ആർട്ട്യുറോ വിദാൽ എന്നിവരും ബാഴ്സക്കായി ഗോൾ നേടി. നെബിൽ ഫെക്കിർ, ലോറെൻസോ ജീസസ് എന്നിവർ ബെറ്റിസിനായി ഗോൾ നേടി.
കളി തുടങ്ങി പതിനഞ്ചാം മിനുട്ടിൽ ഫെക്കിറിലൂടെ ബെറ്റിസാണ് മുന്നിലെത്തിയത്. എന്നാൽ, ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഗ്രീസ്മാൻ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ കൃത്യമായ ഇടവേളകളിൽ ഗോൾ വീണതോടെ ബാഴ്സക്ക് വമ്പൻ ജയം കൈപ്പിടിയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.