ബാഴ്സലോണ: ബ്രസീൽ ക്ലബായ ഗ്രീമിയോയുടെ മിഡ്ഫീൽഡർ ആർതർ മിലോ ബാഴ്സേലാണയിൽ. ഇതു സംബന്ധിച്ച് ഗ്രീമിയോയുമായി ധാരണയിലെത്തിയതായി ബാഴ്സലോണ അറിയിച്ചു. വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ താരം ബാഴ്സക്കൊപ്പം ചേരും.
മധ്യനിരയിൽ ഇനിയേസ്റ്റക്ക് പകരക്കാരനായാണ് ബാഴ്സലോണ ആർതറിനെ കാണുന്നത്. ഗ്രീമിയോക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരം ടീമിനെ കോപ ലിബർട്ടഡോസിൽ ഫൈനലിലെത്തിച്ചിരുന്നു. 30 മില്യൺ യൂറോക്കാണ് (240 കോടി) കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.