ദുഃഖകരമായ രാത്രിയായിരുന്നു ഇത്. തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അവസാന നിമിഷം വരെ െപാരുതി. യുവൻറസിെൻറ പ്രതിരോധം ശക്തമായിരുന്നു. ചാമ്പ്യൻസ് ലീഗിലെ പോരാട്ടം ഇതോടെ അവസാനിച്ചിരിക്കുകയാണ്. എന്നാൽ ലാലിഗയിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇൗ തോൽവി ലീഗിെല മുന്നോട്ടു പോക്കിനെ ബാധിക്കില്ല. എൽ ക്ലാസികോയിൽ ബാഴ്സ വിജയിക്കുകതന്നെ ചെയ്യും. വിശ്രമമില്ലാതെ അതിനായി ഞങ്ങൾ പരിശ്രമിക്കുകയും ചെയ്യും.
-ലൂയിസ് എൻറിക്വെ(ബാഴ്സ കോച്ച്)
യുവൻറസ് നന്നായി കളിച്ചു. നൂകാംപിലും പ്രതിരോധത്തോടൊപ്പം ആക്രമിച്ചും പന്തുതട്ടി. ലോകത്തെ മികച്ച ടീമാണിത്. ഇരുപാദത്തിലും ബാഴ്സലോണയെ ഗോളടിപ്പിക്കാൻ അനുവദിച്ചില്ല എന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ബാഴ്സയെ തളച്ചിട്ടുണ്ടെങ്കിൽ സെമിയിൽ ഏതുടീമായാലും മറികടന്ന് ഞങ്ങൾ ഫൈനലിെലത്തും. കളിക്കാരുടെ മികച്ച പ്രകടനത്തിൽ തീർത്തും സന്തോഷവാനാണ്.
-മാസിമില്യാനോ അെലഗ്രി (യുവൻറസ് കോച്ച്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.