മഡ്രിഡ്: ഒരു ജയവും ഒരു സമനിലയുംകൊണ്ട് സ്പാനിഷ് ലാ ലിഗയിലെ പോയൻറ് നില മാറിമറിഞ്ഞു. എതിരാളികെള അമ്പരപ്പിച്ച് മുന്നേറിയ സെവിയ്യയെ ഡിപോർടിവോ അലാവസ് 1-1ന് പിടിച്ചുകെട്ടിയപ്പോൾ, അവസരം മുതലെടുത്ത ബാഴ്സലോണ ജയത്തോടെ ഒന്നാംനമ്പറിൽ തിരിച്ചെത്തി. വിയ്യാറയലിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് ചെറു ഇടവേളക്കുശേഷം ബാഴ്സലോണയുടെ തിരിച്ചുവരവ്.
14 കളി പൂർത്തിയായപ്പോൾ ബാഴ്സക്ക് 28ഉം സെവിയ്യക്ക് 27ഉം പോയൻറുകൾ. തുടർച്ചയായി രണ്ടാം മത്സരത്തിൽ ഒസ്മാനെ ഡെംബലെ െപ്ലയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ കോച്ചിെൻറ വിശ്വാസവും കാത്തു. ലയണൽ മെസ്സിക്കൊപ്പം കളിയുടെ ചരടുവലിച്ച ഡെംബലെയുടെ മിടുക്കായിരുന്നു 36ാം മിനിറ്റിലെ ഗോളായത്. വിങ്ങിൽനിന്നും ഡെംബലെ നീട്ടിനൽകിയ ക്രോസ് ഹെഡ്ചെയ്ത് വലയിലാക്കി പിക്വെ ബാഴ്സലോണയെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയിലെ 87ാം മിനിറ്റിൽ കാർലസ് അലിനയുടെ ഗോളിന് പന്തുനൽകിയത് മെസ്സിയും. പകരക്കാരനായി കളത്തിലെത്തി മിനിറ്റുകൾക്കകമായിരുന്നു 20കാരൻ കാർലസ് അലിനയുടെ ഗോൾ. കാറ്റലൻ കുപ്പായത്തിൽ കൗമാരക്കാരെൻറ ആദ്യഗോളുമായി ഇത്.
ബാഴ്സയുടെ ജയത്തിന് തൊട്ടുപിന്നാലെയിറങ്ങിയ സെവിയ്യക്ക് ജയം തുടർന്നാൽ ഒന്നാംസ്ഥാനം നിലനിർത്താമെന്നായിരുന്നു അവസ്ഥ. എന്നാൽ, ഡിപോർടിവോ അലാവസിനു മുന്നിൽ അവർക്ക് അടിതെറ്റി. പിന്നിൽ നിന്നശേഷം പൊരുതിക്കയറി നേടിയ (1-1) സമനിലയുമായി മടക്കം.
മറ്റൊരു മത്സരത്തിൽ അത്ലറ്റികോ മഡ്രിഡിനെ ജിറോണയും (1-1) സമനിലയിൽ തളച്ചു. തോൽവി ഭീതിയിലായവർ സെൽഫ് ഗോളിലാണ് രക്ഷപ്പെട്ടത്. 25 പോയൻറുള്ള അത്ലറ്റികോ മൂന്നാം സ്ഥാനത്താണിപ്പോൾ.
ഇഞ്ചുറി ഗോളിൽ ലിവർപൂളിന് ജയം
ലണ്ടൻ: ഇഞ്ചുറി സമയത്ത്, അതും 96ാം മിനിറ്റിൽ ഭാഗ്യംപോലെ വീണുകിട്ടിയ ഗോളിൽ എവർടണെതിരെ ലിവർപൂളിന് ജയം. എവർടൺ ഗോൾകീപ്പർ പിക്ഫോർഡ് വരുത്തിയ മാരക പിഴവ് മുതെലടുത്ത് ഡിവോക് ഒറിജി നേടിയ ഗോളാണ് ചുവപ്പുപടക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്.
ലീഗിൽ സിറ്റിക്കു തൊട്ടുപിറകിൽ രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന് ഇതോടെ 36 പോയൻറായി. സിറ്റിക്ക് 38 പോയൻറാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.