Posted On
date_range Updated On
date_range ബൂട്ടിയയുടെ ക്ലബും കളിനിർത്തി
കൊൽക്കത്ത: ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം െബെച്യുങ് ബൂട്ടിയയുടെ നേതൃത്വത്തിൽ പിറവിയെടുത്ത പ്രഫഷനൽ ഫുട്ബാൾ ക് ലബും അകാലചരമം പ്രാപിച്ചു. 2004ൽ ബൂട്ടിയയുടെ നേതൃത്വത്തിൽ തുടക്കംകുറിച്ച യുനൈറ്റഡ് സിക്കിം എഫ്.സിയാണ് പ്രവർത്തനം അവസാനിപ്പിച്ചതായി ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചത്.
ക്ലബ് ഉടമസ്ഥരായ ബൂട്ടിയയും അർജുൻ റായിയും സിക്കിം ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളായതിനാൽ ഭിന്നതാൽപര്യ പ്രശ്നങ്ങളുള്ളതിനാലുമാണ് സീനിയർ ടീമിെൻറ പ്രവർത്തനം നിർത്തിയത്. 2012ൽ െഎ ലീഗ് രണ്ടാം ഡിവിഷൻ ജേതാക്കളായിരുന്ന ടീം 2012-13 സീസണിൽ െഎ ലീഗിൽ പന്തുതട്ടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് താരം സന്ദേശ് ജിങ്കാനെ വളർത്തിക്കൊണ്ടുവന്ന ടീം സിക്കിമിലെ പ്രാദേശിക ലീഗിൽ നാലു പ്രാവശ്യം ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.