Posted On
date_range Updated On
date_range പുതിയ സ്റ്റേഡിയത്തിൽ അത്ലറ്റികോക്ക് വിജയത്തുടക്കം
മഡ്രിഡ്: 51 വർഷം പന്തുതട്ടിയ വിസെെൻറ കാൽഡറോണിൽനിന്ന് പുതിയ തട്ടകമായ വാൻഡ മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിലേക്ക് ചേക്കേറിയ അത്ലറ്റികോ മഡ്രിഡിന് ജയത്തോടെ തുടക്കം. ഉദ്ഘാടന മത്സരത്തിൽ മലാഗക്കെതിരായിരുന്നു ജയം (1-0). 61ാം മിനിറ്റിൽ ഫ്രഞ്ച് സ്ട്രൈക്കർ അേൻറായിൻ ഗ്രീസ്മാൻ നേടിയ ഏകഗോളാണ് മൂന്ന് പോയൻറുറപ്പിച്ചത്.
അർജൻറീനൻ താരം എയ്ഞ്ചൽ കൊരീറയുടെ ക്രോസിലാണ് ഗ്രീസ്മാെൻറ ഗോൾ. ഇതോടെ നാലു മത്സരത്തിൽ രണ്ടു വീതം ജയവും സമനിലയുമടക്കം എട്ടു പോയേൻറാടെ അത്ലറ്റികോ മഡ്രിഡ് ലാ ലിഗയിൽ മൂന്നാം സ്ഥാനത്തെത്തി. 12 പോയൻറുള്ള ബാഴ്സലോണ ഒന്നാമതും ഒമ്പതു പോയേൻറാടെ റയൽ സോസിഡാസ് രണ്ടാമതുമാണ്. നിലവിലെ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് 12ാം സ്ഥാനത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.