Posted On
date_range Updated On
date_range യുവേഫ യൂറോപ്പ ലീഗ്: വിജയത്തോടെ ആഴ്സനൽ തുടങ്ങി
ലണ്ടൻ: യൂറോപ്പ ലീഗ് ഗ്രൂപ് ‘എച്ചി’ലെ ആദ്യ മത്സരത്തിൽ ആഴ്സനലിന് ജയം. ജർമൻ ക്ലബ് എഫ്.സി കൊളോണിനെ 3-1നെയാണ് തോൽപിച്ചത്.
ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയെങ്കിലും, പകരക്കാരനായി എത്തിയ സീഡ് കൊലാസിനാക് ( 49), ചിലിയൻ താരം അലക്സിസ് സാഞ്ചസ് (67), വിങ്ങർ ഹെക്ടർ ബെല്ലേറിൻ എന്നിവരിലൂടെ ആഴ്സനൽ സ്കോർ ചെയ്ത് വിജയമുറപ്പിച്ചു. മറ്റു മത്സരങ്ങളിൽ ലാസിയോ, വിറ്റേസെയെയും (3-2) സെൻറ് പീറ്റേഴ്സ്ബർഗ്, എഫ്.കെ വർദറിനെയും (5-0) തോൽപിച്ചപ്പോൾ, അത്ലറ്റികോ ബിൽബാവോ-ഹെർത്ത ബി.എസ്.സി മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു.
എമിറേറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഗോൾ നേടി ഞെട്ടിച്ചത് ജർമൻ സംഘമായിരുന്നു. ആഴ്സനൽ ഗോളി ഡേവിഡ് ഒസ്പിനക്ക് പിഴച്ചപ്പോൾ ജോൺ കൊർടോബയാണ് ഒമ്പതാം മിനിറ്റിൽ തന്നെ ഗണ്ണേഴ്സിനെ വിറപ്പിച്ചത്. ഇതോടെ, ആഴ്സനൽ ഉണർന്നു കളിച്ചെങ്കിലും ഗോൾ മാത്രം അകന്നു. ആദ്യ പകുതിയിൽ സാഞ്ചസ്-ജിറൗഡ്-വാൽകോട്ട് സഖ്യത്തിന് എതിർവല കുലുക്കാനെ കഴിഞ്ഞില്ല. എന്നാൽ, രണ്ടാം പകുതിയിൽ ആഴ്സനൽ തിരിച്ചുവന്നു. മൂന്ന് സുന്ദര േഗാളിലൂടെ ജർമൻ സംഘത്തിെൻറ കഥകഴിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.